പുതിയ പാസ്പോർട്ടിനും പാസ്പോർട്ട് പുതുക്കാനുമുള്ള ഫീസ് വർധിപ്പിച്ച് ബ്രിട്ടൻ

 
World

പുതിയ പാസ്പോർട്ടിനും പാസ്പോർട്ട് പുതുക്കാനുമുള്ള ഫീസ് വർധിപ്പിച്ച് ബ്രിട്ടൻ

പോസ്റ്റൽ അപേക്ഷ ആണെങ്കിൽ മുതിർന്നവർക്ക് 107 പൗണ്ട് വേണ്ടി വരും

ലണ്ടൻ: പുതുതായി പാസ്പോർട്ട് എടുക്കുന്നതിനും നിലവിലുള്ള പാസ്പോർട്ട് പുതുക്കുന്നതിനുമുള്ള ഫീസ് വർധിപ്പിച്ച് ബ്രിട്ടൻ. അപേക്ഷകരുടെ എണ്ണം വർധിച്ചതോടെയാണ് ഫീസ് ഏഴ് ശതമാനം വർധിപ്പിക്കാൻ തീരുമാനമായത്. പ്രായപൂർത്തിയായവർക്ക് ഓൺലൈനിൽ അപേക്ഷ നൽകാനായി ഇനി മുതൽ 94.50 പൗണ്ട് ചെലവഴിക്കേണ്ടി വരും.

കുട്ടികൾക്ക് 74 പൗണ്ടും ചെലവാക്കണം. പോസ്റ്റൽ അപേക്ഷ ആണെങ്കിൽ മുതിർന്നവർക്ക് 107 പൗണ്ട് വേണ്ടി വരും. ഏപ്രിൽ 10 മുതൽ ഫീസ് വർധന പ്രാബല്യത്തിൽ വരും. ഇതിനു മുൻപ് 2023ലാണ് ബ്രിട്ടൻ പാസ്പോർട്ട് ഫീസ് വർധിപ്പിച്ചത്.

എച്ച്-1ബി വിസ നിയമത്തിൽ വൻ മാറ്റങ്ങൾ

ഭാര്യയെ വെട്ടിക്കൊന്ന് 17 കഷ്ണങ്ങളാക്കിയ യുവാവ് അറസ്റ്റില്‍

കേരളത്തിന് ഇനി സ്വന്തം വനിതാ ക്രിക്കറ്റ് ലീഗ്

രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കാര്‍ഗോ നവിമുംബൈയില്‍

ക്യാനഡയുടെ കുറ്റസമ്മതം: ഖാലിസ്ഥാനികൾക്ക് പണമൊഴുകുന്നു