പ്രകൃതിവാതക പ്ലാന്റ്

 
World

ഖത്തറിലെ പ്രകൃതിവാതക പ്ലാന്റിലെ സ്‌ഫോടനം; മരിച്ചവരില്‍ 12 ഇന്ത്യക്കാര്‍, ഒരാള്‍ മലയാളി

Sarath Nath MS

ദോഹ: ഖത്തറില്‍ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പ്ലാന്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും. കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി കളരിയുള്ളതില്‍ അര്‍ജുന്‍ (30) ആണ് മരിച്ചത്.

സ്‌ഫോടനത്തില്‍ ആകെ കൊല്ലപ്പെട്ട 13 പേരില്‍ 12 പേരും ഇന്ത്യക്കാരാണ്. പാകിസ്താന്‍കാരനാണ് മറ്റൊരാള്‍. ഖത്തര്‍ ആഭ്യന്തരമന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്. ഞായറാഴ്ച റാസ് ലഫാന്‍ വ്യവസായ കേന്ദ്രത്തിലെ പ്ലാന്റിലാണ് സ്ഫോടനം ഉണ്ടായത്. വന്‍ സ്ഫോടനത്തില്‍ 66 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പ്ലാന്റ് വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാനുളള തയ്യാറെടുപ്പിനിടെയാണ് സ്ഫോടനം നടന്നത്.

അതേസമയം പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുമെന്ന് ഖത്തര്‍ അറിയിച്ചു. വൈകാതെ പ്ലാന്റില്‍നിന്നുള്ള കയറ്റുമതി ആരംഭിക്കും. ഇതിന്റെ ഭാഗമായി നാലു ടാങ്കറുകള്‍ ഖത്തറില്‍ എത്തിയിട്ടുണ്ട്. കൂടാതെ നാലു ടാങ്കറുകള്‍ കൂടി ഖത്തറിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയാണ് റാസ് ലഫാന്‍ വ്യാവസായിക കേന്ദ്രത്തില്‍നിന്നുള്ള പ്രകൃതിവാതക ഉത്പാദനം പുനരാരംഭിക്കാന്‍ ഖത്തര്‍ ശ്രമം തുടങ്ങിയത്.

ഇരട്ട ചക്രവാതച്ചുഴി; കേരളത്തിൽ മഴ കനക്കും, 4 ജില്ലകളിൽ റെഡ് അലർട്ട്

തായ്‌ലാൻഡ് സ്കൂൾ വെടിവയ്പ്പ്: ആക്രമണത്തിന് മുൻപ് പ്രതി മുത്തശ്ശനെയും മുത്തശ്ശിയെയും വെടിവച്ച് കൊന്നു

''ജെൻസികൾക്ക് മോഹൻ ഭാഗവതിന്‍റെ സർട്ടിഫിക്കറ്റ് വേണ്ട, അമിത് ഷായ്ക്ക് ഭയം''; രൂക്ഷ വിമർശനവുമായി പ്രിയങ്കാ ഗാന്ധി

കോതമംഗലത്ത് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; വൈദികന് പരുക്ക്

ഓണത്തിന് 112 സ്പെഷ്യൽ ട്രെയ്നുകൾ പ്രഖ്യാപിച്ച് റെയ്ൽവേ