ല്യൂവ്റ് അബുദാബി മ്യൂസിയം 
World

1.4 ദശലക്ഷത്തിലധികം സന്ദർശകർ; റെക്കോർഡ് സ്‌ഥാപിച്ച് അബുദാബി ല്യൂവ്റ് മ്യൂസിയം

ല്യൂവ്റ് അബുദാബി മ്യൂസിയം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന സന്ദർശക സാന്നിധ്യമാണിത്.

നീതു ചന്ദ്രൻ

അബുദാബി: 2024ൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ച് ലോക പ്രസിദ്ധമായ ല്യൂവ്റ് മ്യൂസിയത്തിന്‍റെ അബുദാബി സമുച്ചയം. കഴിഞ്ഞ വർഷം 1.4 ദശലക്ഷത്തിലധികം പേരാണ് മ്യൂസിയം സന്ദർശിച്ചത്. ല്യൂവ്റ് അബുദാബി മ്യൂസിയം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന സന്ദർശക സാന്നിധ്യമാണിത്. മൊത്തം സന്ദർശകരുടെ എണ്ണം 6 ദശലക്ഷത്തിലധികമായി ഉയർന്നു.

ലോകോത്തര പ്രദർശനങ്ങൾ, ആകർഷക വിദ്യാഭ്യാസ സംരംഭങ്ങൾ എന്നിവയിലൂടെ സാംസ്കാരിക ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള മ്യൂസിയത്തിന്‍റെ സമർപ്പണത്തെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നുവെന്ന് അബുദാബി സർക്കാരിന്‍റെ മീഡിയ ഓഫീസ് അറിയിച്ചു.

‌മൊത്തം സന്ദർശക സാന്നിധ്യത്തിന്‍റെ 84% അന്താരാഷ്ട്ര സന്ദർശകരാണ്. ചൈനയും റഷ്യയും 12% വീതം സന്ദർശക പങ്കാളിത്തം നേടി മുന്നിലാണ്. ഇന്ത്യയും (7%), ഫ്രാൻസും യു.കെയും (6%) എന്നിവയാണ് തൊട്ടടുത്ത സ്‌ഥാനങ്ങളിൽ.

ല്യൂവ്റ് അബുദാബിയുടെ റെക്കോർഡ് വാർഷിക സന്ദർശക സാന്നിധ്യം എമിറേറ്റിന്‍റെ സാംസ്കാരിക പരിവർത്തനത്തിന് മ്യൂസിയം നൽകുന്ന സംഭാവനയെ പ്രതിഫലിപ്പിക്കുന്നുവെന്ന് അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് അണ്ടർ സെക്രട്ടറി സഊദ് അബ്ദുൽ അസീസ് അൽ ഹുസനി പറഞ്ഞു.

ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു

തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

വിഎസിന് ആദ്യ സ്മാരകം തലസ്ഥാനത്ത്

മഴ മുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ യെലോ അലർട്ട്

കോട്ടയത്ത് യുവതിയെ കൊന്ന് കുഴിച്ച് മൂടി; ഭർത്താവ് അറസ്റ്റിൽ