എമിറേറ്റ്സ്

 
World

എമിറേറ്റ്​സിൽ ​ പവർ ബാങ്ക്​ കൊണ്ടുപോകുന്നതിന് ‌ നിയന്ത്രണം

യാത്ര ചെയ്യുമ്പോൾ പവർ ബാങ്ക്​ ഒരിക്കലും തലക്ക്​ മുകളിലുള്ള ലഗേജ്​ കംപാർട്ട്​മെന്‍റിൽ സൂക്ഷിക്കരുത്​.

UAE Correspondent

ദുബായ്: എമിറേറ്റ്​സ്​ വിമാനങ്ങളിൽ പവർ ബാങ്ക്​ കൊണ്ടുപോകുന്നതിന് ഇന്ന് മുതൽ നിയന്ത്രണം ​ നിലവിൽ വരും. ചെക്ക്​ ഇൻ ബാഗേജിൽ പവർ ബാങ്ക്​ കൊണ്ടുപോകാൻ യാത്രക്കാരെ ഒരു കാരണവശാലും അനുവദിക്കില്ല. എന്നാൽ യാത്രക്കാരന്​ ഹാൻബാഗേജിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു പവർ ബാങ്ക്​ സൂക്ഷിക്കാം.

100 വാട്ട്​ അവർ ശേഷിയുള്ള പവർ ബാങ്കുകൾ മാത്രമേ അനുവദിക്കൂ. ഇക്കാര്യം​ പവർ ബാങ്കിൽ വ്യക്​തമായി രേഖപ്പെടുത്തിയിരിക്കണം. യാത്ര ചെയ്യുമ്പോൾ പവർ ബാങ്ക്​ ഒരിക്കലും തലക്ക്​ മുകളിലുള്ള ലഗേജ്​ കംപാർട്ട്​മെന്‍റിൽ സൂക്ഷിക്കരുത്​.

പകരം സീറ്റിനടിയിലോ സീറ്റ്​ പോക്കറ്റുകളിലോ ഭദ്രമായി സൂക്ഷിക്കണം. വിമാനത്തിനുള്ളിൽ പവർ ബാങ്ക്​ ഉപയോഗിച്ച്​ ഏതെങ്കിലും ഉപകരണം ചാർജ്​ ചെയ്യാനോ വിമാനത്തിലെ ചാർജിങ്​ പോയന്‍റ്​ ഉപയോഗിച്ച്​ പവർ ബാങ്ക്​ ചാർജ്​ ചെയ്യാനോ അനുവദിക്കില്ല

'ഹിന്ദു ദേവതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധാർഹം'; ആർഎസ്എസിനെതിരേ സിപിഎം

ഒക്റ്റോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു

പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകിയില്ല; കെഎസ്ആർടിസി ബസ് കണ്ടക്റ്റർക്ക് സസ്പെൻഷൻ

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദസറ സമ്മാനം; ക്ഷാമബത്തയിൽ 3 ശതമാനം വർധന

ഫോൺ ഉപയോഗത്തെ ചൊല്ലി തർക്കം; 17 കാരി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു