ഷെയ്ഖ് ഹസീന 
World

ഷെയ്ഖ് ഹസീന വിഷയം ഇന്ത്യയുമായുള്ള ബന്ധത്തിനു തടസമല്ല: ബംഗ്ലാദേശ്

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ എത്രയും വേഗം കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബംഗ്ലാദേശ്

MV Desk

ധാക്ക: സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ എത്രയും വേഗം കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബംഗ്ലാദേശ് ഞായറാഴ്ച പറഞ്ഞു. എന്നാല്‍ ന്യൂഡല്‍ഹിയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഈ വിഷയം തടസമാകില്ലെന്നും ബംഗ്ലാദേശ് അറിയിച്ചു. ധാക്ക ആസ്ഥാനമായുള്ള നയതന്ത്ര റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവേയാണ് ഇടക്കാല സര്‍ക്കാരിന്‍റെ വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹൊസൈന്‍ ഇക്കാര്യം പറഞ്ഞത്.

'നമ്മുടെ (ഉഭയകക്ഷി) ബന്ധങ്ങള്‍ ഒരു വിഷയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ലെന്ന് ഞാന്‍ കരുതുന്നു' ഇന്ത്യ ബംഗ്ലാദേശ് മുന്‍പ്രധാനമന്ത്രിയെ തിരിച്ചയച്ചില്ലെങ്കില്‍ ന്യൂഡല്‍ഹിയുമായി മെച്ചപ്പെട്ട ബന്ധം പ്രതീക്ഷിക്കാമോ എന്നു ചോദിച്ചപ്പോള്‍ മുഹമ്മദ് തൗഹിദ് ഹൊസൈന്‍ പറഞ്ഞു.

ഹസീന ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട കുറ്റവാളിയായതിനാല്‍ 'കഴിയുന്നത്ര വേഗത്തില്‍ അവരെ ഇന്ത്യ തിരിച്ചയക്കുമെന്നാണ് ബംഗ്ലാദേശ് പ്രതീക്ഷിക്കുന്നതെന്ന് ' ഹൊസൈന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ധാക്കയില്‍ നടന്ന പ്രതിഷേധങ്ങളെ ഹസീനയുടെ സര്‍ക്കാര്‍ ക്രൂരമായി അടിച്ചമര്‍ത്തിയെന്നാരോപിച്ച് 'മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍' നടത്തിയതിന് നവംബര്‍ 17ന് ഒരു പ്രത്യേക ട്രൈബ്യൂണല്‍ ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

സെൻസസ് നടപടികൾ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നു; വിമർശനവുമായി പ്രതിപക്ഷ നേതാവ്

ഡ്രൈവിങ് ടെസ്റ്റ് രീതികളിൽ മാറ്റം; ഇനിമുതൽ 'H' എടുക്കുമ്പോൾ പിൻ ക്യാമറകൾ നോക്കാം

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇടുക്കിയിൽ 2 വിദ്യാര്‍ഥികള്‍ക്ക് രോഗബാധ

നെല്ല് സംഭരണം; എസ്ബിഐ, കാനറ ബാങ്കുകൾ വഴിയുള്ള തുകവിതരണം പുനരാരംഭിച്ചതായി സപ്ലൈകോ

നിയമസഭയിൽ ഇനി പൊതു ജനങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാം; സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍