അബുദാബിയിൽ റഷ്യ - യുക്രെയ്ൻ സമാധാന ചർച്ച പുരോഗമിക്കുന്നു.

 
World

റഷ്യ-യുക്രെയ്ൻ സംഘർഷം: 314 തടവുകാരെ കൈമാറും

യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടരും; വരുന്ന ആഴ്ചകളിൽ കൂടുതൽ പുരോഗതി പ്രതീക്ഷിക്കുന്നു

UAE Correspondent

അബുദാബി: റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ത്രിരാഷ്ട്ര ചർച്ചകൾ അബുദാബിയിൽ തുടരുന്നതിനിടെ, ഇരു രാജ്യങ്ങളും തമ്മിൽ 314 തടവുകാരെ കൈമാറുന്നതിന് ധാരണയായി.

ചർച്ചയിൽ പങ്കെടുക്കുന്ന യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫാണ് ഇക്കാര്യം എക്സ് അക്കൗണ്ട് വഴി അറിയിച്ചത്. യുഎസ്, യുക്രെയ്ൻ, റഷ്യ പ്രതിനിധികൾ തമ്മിലാണ് തടവുകാരുടെ കൈമാറ്റത്തിന് ധാരണയായതെന്നും, കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ആദ്യ കൈമാറ്റമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടരുമെന്നും വരും ആഴ്ചകളിൽ കൂടുതൽ പുരോഗതി പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്ന യുഎഇക്ക് അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു.

ചർച്ചകൾ പ്രതീക്ഷ നൽകുന്നതാണെന്ന് യുക്രെയ്ൻ, റഷ്യ പ്രതിനിധികൾ പ്രതികരിച്ചു. റഷ്യയും യുക്രെയ്‌നും തമ്മിൽ ഇതുവരെ തടവുകാരുടെ 17 കൈമാറ്റങ്ങൾക്ക് യുഎഇ മധ്യസ്ഥത വഹിച്ചിട്ടുണ്ട്. ഇതിന്‍റെ ഫലമായി 4,641 പേരാണ് മോചിതരായത്.

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷി ചേരാന്‍ ഹര്‍ജി നല്‍കി ഇഡി

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

ചാംപ്യൻ ടീം ഇന്ത്യ അയർലൻഡിനോട് തോറ്റു!