World

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, ഒട്ടനവധിപ്പേർക്ക് പരുക്ക്

മോസ്കോ: റഷ്യയെ ഞെട്ടിച്ച് ഭീകരാക്രമണം. മോസ്കോയിൽ നടന്ന ക്രോക്കസ് സിറ്റി ഹാളിൽ 5 അക്രമികൾ നടത്തിയ വെടിവെയ്പിൽ 60 പേർ മരിച്ചു. നൂറിലേറെപ്പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.

വെടിവെയ്പിനു പിന്നാലെ രണ്ട് തവണ സ്ഫോടനമുണ്ടായി. ഇതോടെ വൻ തീപിടുത്തമുണ്ടായി. തീപടർന്ന് ഹാളിന്‍റെ മേൽക്കൂര ഇടിഞ്ഞുവീണു. ഭീകരാക്രമണമെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം സംഭവത്തെ വിശേഷിപ്പിച്ചത്.

അതേസമയം സൈനിക വേഷത്തിലെത്തിയ അക്രമികളിൽ ഒരാൾ പിടിയിലായതായി റിപ്പോർട്ടുകളുണ്ട്. ശേഷിച്ചവർക്കായി തെരച്ചിൽ ആരംഭിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

ചക്രവാതച്ചുഴി, ന്യൂനമർദ പാത്തി; 4 ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട് മെഡിക്കൽ കോളെജിൽ വീണ്ടും ചികിത്സാ പിഴവ്; കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടതായി പരാതി

തിരുവനന്തപുരത്ത് പാചകവാതകവുമായി പോവുകയാ‍യിരുന്ന ടാങ്കർ ലോറി മറിഞ്ഞു

പത്തനംതിട്ടയിൽ കനത്ത മഴയിൽ പള്ളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു; മൃതദേഹം പെട്ടിയോടെ പുറത്ത്

നിർണായക വിവരങ്ങളടക്കം ചോർത്തി നൽകി; രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷൻ