ഹോർമൂസ് കടലിടുക്കിൽ ഇറാന്‍റെ പട്രോളിങ് ശക്തം

 
World

അമെരിക്കൻ ഉപരോധം വകവെക്കാതെ ഹോർമൂസ് കടലിടുക്കിൽ ഇറാന്‍റെ പട്രോളിങ് ശക്തം

ഇരുപത്തിനാലു മണിക്കൂറിനിടെ കടന്നു പോയത് 28 കപ്പലുകൾ

Reena Varghese

ഇറാനിലേക്ക് പോകുന്ന കപ്പലുകളെ അമേരിക്കൻ യുദ്ധവിമാനങ്ങൾ മിസൈലയച്ച് തകർക്കുന്ന സാഹചര്യത്തിലാണ് തങ്ങളുടെ അനുമതിയോടെ മാത്രമേ കപ്പലുകൾക്ക് ഈ പാതയിലൂടെ കടന്നുപോകാനാകൂ എന്ന് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്

ടെഹ്റാൻ: അമെരിക്കയുടെ കടുത്ത നാവിക ഉപരേോധത്തിനും മിസൈൽ ആക്രമണ ഭീഷണികൾക്കും ഇടയിൽ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ പൂർണ നിയന്ത്രണം അവകാശപ്പെട്ട് ഇറാന്‍റെ ഐആർജിസി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എണ്ണക്കപ്പലുകളും കണ്ടെയ്നറുകളും ഉൾപ്പടെ 28 വാണിജ്യക്കപ്പലുകൾ ഐആർജിസിയുടെ പൂർണ ഏകോപനത്തിലും സുരക്ഷയിലുമാണ് ഹോർമൂസ് കടലിടുക്ക് കടന്നുപോയതെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി.

ഇറാന്‍റെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് പുറത്തു വിട്ട പ്രസ്താവനയിലാണ് സൈന്യം തങ്ങളുടെ അധികാരം വ്യക്തമാക്കിയത്.

“ഹോർമൂസ് കടലിടുക്കിന്‍റെ സുരക്ഷാ മേൽനോട്ടവും ബുദ്ധിപരമായ നിയന്ത്രണവും അതീവ ദൃഢതയോടും ആധികാരികതയോടും കൂടി രാജ്യം തുടർച്ചയായി നിർവഹിച്ചുവരികയാണ്.” ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വ്യക്തമാക്കി.

ഇറാനിലേക്ക് പോകുന്ന കപ്പലുകളെ അമേരിക്കൻ യുദ്ധവിമാനങ്ങൾ മിസൈലയച്ച് തകർക്കുന്ന സാഹചര്യത്തിലാണ് തങ്ങളുടെ അനുമതിയോടെ മാത്രമേ കപ്പലുകൾക്ക് ഈ പാതയിലൂടെ കടന്നുപോകാനാകൂ എന്ന് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഹോർമൂസ് കടലിടുക്ക് തങ്ങളുടെ ഏറ്റവും വലിയ പ്രതിരോധ ആയുധമാണെന്ന് വിശ്വസിക്കുന്ന ഇറാൻ, മേഖലയിലെ കപ്പൽ ഗതാഗതം തടസപ്പെടുത്താൻ അമേരിക്കയെ അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.

വിദ‍്യാർഥികൾക്കെതിരേ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാൻ അനുമതി നൽകിയതാര്? അമിത് ഷായോട് ചോദ‍്യങ്ങളുമായി രാഹുൽ

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേർക്ക് ഗുരുതര പരുക്ക്

തമിഴ്നാട്ടിലും ക്ഷേത്രകൊള്ള; പൂജാരി അടക്കം നാല് ജീവനക്കാർ അറസ്റ്റിൽ

പുതിയ വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു

പാക്കിസ്ഥാനുമായി ചർച്ച നടത്തുക പിഒകെയുടെ കാര്യത്തിൽ മാത്രം: രാജ്നാഥ് സിങ്