സുഡാനിൽ ലൈംഗികാതിക്രമം, കൂട്ടക്കൊല; 460 മരണം, നിരവധി പേർ കാണാമറയത്ത്

 
World

സുഡാനിൽ ലൈംഗികാതിക്രമം, കൂട്ടക്കൊല; 460 മരണം, നിരവധി പേർ കാണാമറയത്ത്

സുഡാൻ സൈന്യവും വിമത സേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സുമായാണ് ഏറ്റുമുട്ടൽ

Namitha Mohanan

ജനീവ: ആഭ്യന്തര യുദ്ധത്തെ തുടർന്ന് സുഡാനിൽ സംഘർഷം രൂക്ഷം. സുഡാനിലെ എൽ ഫാഷൻ നഗരം പിടിച്ചെടുത്ത അർധസൈനിക വിഭാഗം ഘട്ടം ഘട്ടമായി കൂട്ടക്കൊല നടത്തുകയാണെന്നാണ് വിവരം. സൗദി ഹോസ്പിറ്റലിൽ 460 പേരാണ് കൂട്ടക്കൊലയ്ക്കിരയായത്. റാപ്പിഡ് സപ്പോട്ട് ഫോഴ്‌സിന്‍റെ (ആർഎസ്എഫ്) നേതൃത്വത്തിലുള്ള വിമതസേന ഏക പ്രവിശ്യയായ വടക്കുഭാഗത്തെ ഡാർഫർ കൂടി പിടിച്ചതോടെ മേഖലയിൽ കൂട്ടപ്പലായനം നടക്കുകയാണ്.

കഴിഞ്ഞ 18 മാസങ്ങളായി എൽ ഫാഷന്‍ വളഞ്ഞ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (rsf) വീടുകളിലും ആശുപത്രികളിലുമായി ആക്രമണം നടത്തി വരികയാണ്. ഒട്ടേറെപേർ ലൈംഗിക അതിക്രമത്തിനിരയാവുകയും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ആശുപത്രിയിലേക്കെത്തിയ സംഘം ഡോക്റ്റർ‌മാരെയും നഴ്സുന്മാരെയും തട്ടിക്കൊണ്ട് പോവുകയും പിന്നീടു മടങ്ങിയെത്തി മറ്റു ജീവനക്കാരെയും രോഗികളെയും കൂട്ടിരിപ്പുകാരെയും വെ‌ടിവച്ചു കൊല്ലുകയും ചെയ്തതായാണ് വിവരം. ശേഷം വീണ്ടുമെത്തി അവശേഷിക്കുന്നവരെയും കൊല്ലുകയായിരുന്നു.

സുഡാൻ സൈന്യവും വിമത സേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സുമായാണ് ഏറ്റുമുട്ടൽ. ഒരു വർഷമായി ഏറ്റുമുട്ടൽ. കഴിഞ്ഞ ഒരു വർഷമായി ഏറ്റുമുട്ടൽ തുടരുകയാണ്. എൽ ഷാഫർ നഗരം ദിവസങ്ങൾക്കു മുൻപ് വിമതർ പിടിച്ചതോടെയാണ് കൂട്ടക്കൊല ആരംഭിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളെയും എതിർക്കുന്നവരെയും അടക്കം 2,000 ത്തിലധികം പേരെ കൊലപ്പെടുക്കിയതായാണ് കണക്കുകൾ.

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി