ഒരു മണിക്കൂറിനിടയിൽ ട്രംപ് പറഞ്ഞത് ഏഴു കള്ളങ്ങൾ: ഇറാൻ

 

file photo

World

ഒരു മണിക്കൂറിനിടയിൽ ട്രംപ് പറഞ്ഞത് ഏഴു കള്ളങ്ങൾ: ഇറാൻ

ഹോർമൂസ് കടലിടുക്ക് വ്യാപാരത്തിനായി തുറന്നു കിടക്കുകയാണെന്ന ട്രംപിന്‍റെ അവകാശവാദത്തെ തള്ളിക്കൊണ്ടാണ് ഇറാന്‍റെ സ്പീക്കറുടെ ഈ പ്രതികരണം.

Reena Varghese

ടെഹ്റാൻ: ഡോണൾഡ് ട്രംപ് ഒരു മണിക്കൂറിനുള്ളിൽ ഏഴു കള്ളങ്ങൾ പറഞ്ഞെന്ന് ആരോപിച്ച് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് രംഗത്ത്. ഹോർമൂസ് കടലിടുക്ക് വ്യാപാരത്തിനായി തുറന്നു കിടക്കുകയാണെന്ന ട്രംപിന്‍റെ അവകാശവാദത്തെ തള്ളിക്കൊണ്ടാണ് ഇറാന്‍റെ സ്പീക്കറുടെ ഈ പ്രതികരണം.

അമെരിക്കൻ ഉപരോധം തുടരുകയാണെങ്കിൽ ഹോർമൂസ് കടലിടുക്ക് അടയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായി ബന്ധപ്പെട്ട് അമെരിക്കൻ പ്രസിഡന്‍റ് പറഞ്ഞ ഏഴ് അവകാശവാദങ്ങളും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അമെരിക്കൻ ഉപരോധം തുടർന്നാൽ ഹോർമൂസ് കടലിടുക്ക് തുറന്നു കൊടുക്കില്ലെന്നും നിശ്ചയിക്കപ്പെട്ട പാതയിലൂടെയുള്ള സഞ്ചാരത്തിന് ഇറാന്‍റെ മുൻകൂർ അനുമതി ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഹോർമൂസ് കടലിടുക്കിന്‍റെ പദവിയും അതിലെ നിയന്ത്രണങ്ങളും തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയിലെ പ്രഖ്യാപനങ്ങളിലൂടെയല്ലെന്നും മറിച്ച് നേരിട്ടുള്ള നടപടികളിലൂടെയായിരിക്കുമെന്നും ഖാലിബാഫ് വ്യക്തമാക്കി. ഹോർമൂസ് കടലിടുക്ക് തുറന്നു കൊടുക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ അറിയിച്ചിരുന്നെങ്കിലും ഉപരോധം തുടരുന്ന സാഹചര്യത്തിൽ നിലപാട് കടുപ്പിക്കുകയാണ് ഇറാൻ.

ഇറാന്‍റെ ആണവ പദ്ധതി അനിശ്ചിത കാലത്തേയ്ക്ക് നിർത്തി വയ്ക്കാൻ അവർ സമ്മതിച്ചതായി ബ്ലൂംബെർഗിനു നൽകിയ അഭിമുഖത്തിൽ ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇറാൻ ഇത് സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ ഇറാന്‍റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അമെരിക്കയ്ക്ക് കൈമാറാൻ അവർ തയാറായെന്നും ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇസ്രയേൽ ലെബനനിൽ നടത്തുന്ന ബോംബാക്രമണം നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ എണ്ണക്കപ്പലുകൾ ആക്രമിച്ച് ഇറാൻ; പ്രതിഷേധം കനപ്പിച്ച് ഇന്ത്യ

ടൗൺഷിപ്പിലെ ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി, ചോർച്ച കണ്ടെത്തുന്ന മൂന്നാമത്തെ വീട്

ബസ് ഹോസ്റ്റസ് ഉൾപ്പെടെ ആഡംബര ബസ്; കെഎസ്ആർടിസി ബിസിനസ് ക്ലാസ് അടുത്തയാഴ്ച നിരത്തിൽ

"ബിബിയെ ബ്ലോക്ക് ചെയ്ത് അത്താഴവും കഴിച്ച് നന്നായൊന്നുറ‌ങ്ങ്"; ട്രംപിനെ പരിഹസിച്ച് ഇറാനിയൻ എംബസി

മിൽമ പാലിന്‍റെ വില കൂട്ടിയേക്കും, ലിറ്ററിന് ആറ് രൂപ കൂട്ടണമെന്ന് ആവശ്യം