ഫെഡറൽ വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളും: യുഎസ് വിദ്യാഭ്യാസ വകുപ്പ്

 

getty images 

World

ഫെഡറൽ വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളും: യുഎസ് വിദ്യാഭ്യാസ വകുപ്പ്

പദ്ധതി പ്രകാരം ഫെഡറൽ വിദ്യാർഥി വായ്പകൾ തിരിച്ചടച്ചു കൊണ്ടിരിക്കുന്ന 20 ലക്ഷത്തോളം ആളുകൾക്ക് അവരുടെ വായ്പകൾ എഴുതിത്തള്ളാൻ സാധ്യത

Reena Varghese

വാഷിങ്ടൺ: അമെരിക്കയിൽ ഫെഡറൽ വിദ്യാഭ്യാസ വായ്പകൾ എടുത്ത വിദ്യാർഥികൾക്ക് വായ്പയിൽ വൻ ഇളവുകൾ നൽകിയേക്കും. വരുമാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള തിരിച്ചടവ് പദ്ധതിയിലൂടെ ലക്ഷക്കണക്കിനു വിദ്യാർഥികളുടെ വായ്പകൾ എഴുതിത്തള്ളാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതായാണ് റിപ്പോർട്ട്.

വരുമാനം അടിസ്ഥാനപ്പെടുത്തിയുള്ള വായ്പാ പദ്ധതിയുടെ അടിസ്ഥാനത്തിൽ 300 തവണ കൃത്യമായി അടച്ചവർക്ക് പൂർണമായ വായ്പാ ഇളവിന് അർഹതയുണ്ട്. വായ്പാ ഇളവിന്‍റെ നടപടിക്രമങ്ങൾ ഈ മാസം 21 നു ശേഷം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. വായ്പാ ഇളവിനുളള യോഗ്യത വരുമാന അടിസ്ഥാന തിരിച്ചടവ് പദ്ധതി പ്രകാരം ഫെഡറൽ വിദ്യാർഥി വായ്പകൾ തിരിച്ചടച്ചു കൊണ്ടിരിക്കുന്ന 20 ലക്ഷത്തോളം ആളുകൾക്ക് അവരുടെ വായ്പകൾ എഴുതിത്തള്ളാൻ സാധ്യതയുണ്ട്.

അമെരിക്കൻ റെസ്ക്യൂ പ്ലാൻ പ്രകാരം എഴുതിത്തള്ളിയ ഫെഡറൽ വിദ്യാർഥി വായ്പകൾ ഡിസംബർ 31 വരെ ഫെഡറൽ നികുതികളിൽ നിന്ന് ഒഴിവാക്കി. അതിനു ശേഷം എഴുതി തള്ളുന്ന വായ്പയും നികുതിക്ക് വിധേയമാക്കും.

ഈ വർഷം വിദ്യാഭ്യാസ വകുപ്പ് വായ്പ എഴുതിത്തള്ളുന്നത് താൽക്കാലികമായി നിർത്തി വച്ചതോടെ ഇതിനെതിരെ അമെരിക്കൻ ഫെഡറേഷൻ ഒഫ് ടീച്ചേഴ്സ് നിയമ നടപടികൾ ആരംഭിക്കുകയായിരുന്നു.

ഉദ്ഘാടനത്തിനിടെ പാഞ്ഞെത്തിയ സ്വകാര‍്യ ബസുകൾക്കെതിരേ നടപടി സ്വീകരിച്ച് ഗതാഗത മന്ത്രി

MPTM 2025: മധ്യപ്രദേശ് ടൂറിസത്തിനു പുതിയ കുതിപ്പ്

ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു; ടി20 ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി നമീബിയ

പ്രൈം വോളിബോള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ വീഴ്ത്തി ബംഗളൂരു ടോര്‍പിഡോസ്

ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ 10 പ്രതികൾ; ശബരിമലയിലെ സ്വർണക്കൊള്ളയിൽ കേസെടുത്തു