ചൈനയ്ക്ക് മേൽ 100 ശതമാനം അധിക തീരുവ ചുമത്തി ട്രംപ്

 
World

ചൈനയ്ക്ക് മേൽ 100 ശതമാനം അധിക തീരുവ ചുമത്തി ട്രംപ്

അപൂർവ ഭൗമ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങളെച്ചൊല്ലിയുള്ള തർക്കത്തിന്‍റെ ഫലമായാണ് ട്രംപിന്‍റെ നീക്കം

Namitha Mohanan

വാഷിംഗ്ടൺ: ചൈനക്കുമേൽ അധിക തീരുവ ചുമത്തി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നവംബർ 1 മുതൽ 100 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കിയത്.

ചൈനീസ് ഉത്പന്നങ്ങൾക്ക് പുറമേ സോഫ്റ്റ് വെയർ കയറ്റുമതികളിലും നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങുമായി നടത്താനിരുന്ന ഉച്ചകോടി റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അപൂർവ ഭൗമ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങളെച്ചൊല്ലിയുള്ള തർക്കത്തിന്‍റെ ഫലമായാണ് ട്രംപിന്‍റെ നീക്കം. ചൈന അത്തരമൊരു നടപടി സ്വീകരിക്കുമായിരുന്നുവെന്ന് വിശ്വസിക്കാൻ കഴിയില്ല, പക്ഷേ അവർ അത് ചെയ്തിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ചൈന അപൂർവ ഭൗമ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങൾ വിശദീകരിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് കത്ത് അയച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിൽ വിശദീകരിച്ചു.

അതേസമയം, അമെരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വീണ്ടും ആളിക്കത്തിയതോടെ ഓഹരി വിപണികൾ ഇടിഞ്ഞു, നാസ്ഡാക്ക് 3.6 ശതമാനവും എസ് & പി 500 2.7 ശതമാനവുമാണ് ഇടിഞ്ഞത്.

‍"മുഖ്യമന്ത്രിയാകാനുള്ള സമയമായെന്ന് എപ്പോഴെങ്കിലും പറഞ്ഞോ?"; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് ഡികെ

‌"മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ്, പിന്നാലെ ആർഎസ്എസ് കൂടിക്കാഴ്ചയും പൂരം കലക്കലും"; ആരോപണവുമായി സതീശൻ

കൊൽക്കത്തയിൽ എംബിബിഎസ് വിദ്യാർഥിനിക്ക് ക്രൂര പീഡനം

സ്പിന്നിൽ കറങ്ങി വെസ്റ്റ് ഇൻഡീസ്; രണ്ടാം ടെസ്റ്റിൽ ബാറ്റിങ് തകർച്ച

"ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കും"; പൊലീസുകാർക്കെതിരേ നടപടി വേണമെന്ന് വി.ഡി. സതീശൻ