റിഫൈനറികളെ ആക്രമിച്ച് യുക്രൈൻ; റഷ്യയിൽ കടുത്ത ഇന്ധന പ്രതിസന്ധി

 
World

റിഫൈനറികളെ ആക്രമിച്ച് യുക്രൈൻ; റഷ്യയിൽ കടുത്ത ഇന്ധന പ്രതിസന്ധി

ലോകത്തിലെ ഏറ്റവും വലിയ ഊർജ ഉത്പാദകരായ രാജ്യം അപ്രതീക്ഷിതമായാണ് ഇന്ധന പ്രതിസന്ധി അഭിമുഖീകരിക്കുന്നത്.

നീതു ചന്ദ്രൻ

മോസ്കോ: യുക്രൈൻ ആക്രമണത്തിൽ റിഫൈനറികൾ തകർന്നതോടെ റഷ്യയിൽ കടുത്ത ഇന്ധന ക്ഷാമം. ഭൂരിഭാഗം മേഖലകളിലും ഇന്ധനം വിതരണം ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ പമ്പുകൾക്കു മുന്നിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്കിന്‍റെ‌ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ലോകത്തിലെ ഏറ്റവും വലിയ ഊർജ ഉത്പാദകരായ രാജ്യം അപ്രതീക്ഷിതമായാണ് ഇന്ധന പ്രതിസന്ധി അഭിമുഖീകരിക്കുന്നത്. രാജ്യത്തെ ഇന്ധന പ്രതിസന്ധി ഗുരുതരമല്ല, വെറും താത്കാലികം മാത്രമാണെന്ന് പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ പറയുന്നു. എന്നാൽ സാഹചര്യം ഒട്ടും നല്ലതല്ലെന്നാണ് തോന്നുന്നതെന്ന് റഷ്യൻ യാത്രക്കാർ പറയുന്നു. അവർ ടെലിവിഷനിലൂടെ പറയുന്നതല്ല യഥാർഥത്തിൽ സംഭവിക്കുന്നത്.

എല്ലായിടത്തും ജനങ്ങൾ വരി നിന്ന് ബുദ്ധിമുട്ടുകയാണെന്നും യാത്രക്കാർ പറയുന്നു.രണ്ട് ദിവസം വരെ പെട്രോളിനു വേണ്ടി കാത്തിരിക്കേണ്ടി വന്നുവെന്നും ഇനിയും പമ്പിന് സമീപത്തു പോലും എത്താനായിട്ടില്ലെന്നുമുള്ള റഷ്യൻ സ്ത്രീയുടെ പോസ്റ്റ് എക്സിൽ വൈറലാണ്. ഇന്ധനത്തിനു വേണ്ടി കാത്തു നിൽക്കുന്നവർക്കായി പോർട്ടബിൾ ടോയ്‌ലെറ്റ് നൽകാൻ സൈബീരിയൻ മേയർ ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ മാർച്ചിലാണ് യുക്രൈൻ റഷ്യയുടെ ഓയിൽ റിഫൈനറികളെയും ഡിപോകളെയും ടെർമിനലുകളെയും ലക്ഷ്യമാക്കി ആക്രമണം നടത്തി‌യത്. രണ്ടാഴ്ചയ്ക്കിടെ തുവാപ്സെയിലുള്ള ബ്ലാക്ക് ടീ ടൗണിലെ റിഫൈനറി നാല് തവണയാണ് പ്രവർത്തനരഹിതമായത്. അതോടെ ക്രൂഡ് ഓയിൽ ഇന്ധനമാക്കി മാറ്റുന്ന പ്രവർത്തനത്തിൽ 25 ശതമാനം ഇടിവ് വന്നു. രണ്ട് പതിറ്റാണ്ടുകൾക്കിടെ ഇത്രയും വലിയ ഇടിവ് റഷ്യയിൽ ഉണ്ടായിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ധന ഉത്പാദനത്തിൽ 17 ശതമാനം കുറവാണുണ്ടായത്. ഒരു ദിവസം 1.03 മില്യൺ ബാരൻ ഇന്ധനം ഉത്പാദിപ്പിച്ചിരുന്നതിൽ നിന്ന് ദിവസം വെറും 8,50000 ബാരൽ ഇന്ധന ഉത്പാദനത്തിലേക്കാണ് റഷ്യ വന്നു വീണിരിക്കുന്നത്. റഷ്യൻ സാമ്പത്തികമേഖല കടുത്ത പ്രതിസന്ധിയെ ആണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്.

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; അടുത്ത 5 ദിവസത്തേക്കുള്ള മഴ പ്രവചനങ്ങൾ ഇങ്ങനെ...

കൃഷ്ണമൃഗ വേട്ടയെ ആസ്പദമാക്കിയുള്ള സിനിമ സ്റ്റേ ചെയ്യണമെന്ന് സല്‍മാന്‍ ഖാന്‍; ഹര്‍ജി മാറ്റിവച്ച് കോടതി

ഗോവധ നിരോധനം: സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട് സർക്കാർ

പ്രിയദർശിനി പദ്ധതി വന്നതോടെ ആളുകൂടി; ഹെയർ പിൻ വളവുകളിൽ ബ്രേക്ക് കിട്ടുന്നില്ലെന്ന് ഡ്രൈവർമാർ

തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം ? വാഗ്ദാനം ചെയ്തത് 35 കോടി !