ഡോണൾഡ് ട്രംപ് 

 

file photo

World

ട്രംപിന്‍റെ താരിഫ് നയത്തിനെതിരായ കേസ് ഇന്ന് സുപ്രീം കോടതിയിൽ

സുപ്രീം കോടതിയിൽ നിന്നു തിരിച്ചടിയുണ്ടായാൽ ട്രംപ് ഭരണകൂടം തീരുവയായി പിരിച്ചെടുത്ത തുകയത്രയും തിരികെ നൽകേണ്ടി വരും

Reena Varghese

വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തിരിച്ചടി തീരുവയുടെ കാര്യത്തിൽ നൽകിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. തീരുവകൾ ഈടാക്കിയതിനെതിരെ കീഴ്ക്കോടതികളുടെ വിധികൾ വന്നിരുന്നു. ഇതിനെതിരെ ട്രംപ് നൽകിയ ഹർജിയാണ് ഇന്ന് പരമോന്നത കോടതി പരിഗണിക്കുന്നത്.

പരമോന്നത കോടതിയിൽ നിന്നു തിരിച്ചടിയുണ്ടായാൽ ട്രംപ് ഭരണകൂടത്തിന് അത് വലിയ പ്രഹരമായിരിക്കും. തീരുവകൾ നില നിൽക്കുമോ എന്ന സംശയം നേരത്തെ വാദം കേട്ടപ്പോൾ സുപ്രീം കോടതിയും ഉന്നയിച്ചിരുന്നു. സുപ്രീം കോടതി വിധി എതിരായാൽ തീരുവയായി പിരിച്ചെടുത്ത തുക തിരിച്ചു കൊടുക്കേണ്ടി വരും.

തീരുവ ഈടാക്കാനുള്ള ഭരണകൂട തീരുമാനം സുപ്രീം കോടതി അസാധുവാക്കിയാൽ അമെരിക്കയ്ക്ക് അത് വലിയ സാമ്പത്തിക ദുരന്തം ആകുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. കോടതി വിധി എതിരായാൽ ലോക രാജ്യങ്ങൾക്കു മേൽ തീരുവയുടെ പേരിൽ ട്രംപ് നേടിയ മേൽക്കോയ്മ തകർന്നടിയും.

ഈ നിർണായക സാഹചര്യത്തിൽ ലോക രാജ്യങ്ങളെല്ലാം ഈ കോടതി വിധിക്കായി കാത്തിരിക്കുകയാണ്. ഇന്‍റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്റ്റ് (ഐഇഇപിഎ) പ്രകാരം കഴിഞ്ഞ ഏപ്രിലിൽ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച തീരുവയെ ചോദ്യം ചെയ്തുള്ള ഹർജിയാണ് സുപ്രീം കോടതി പരിശോധിക്കുന്നത്.

രാഹുൽ സ്ഥിരം കുറ്റവാളി, അതിജീവിതമാരെ അപായപ്പെടുത്താൻ സാധ‍്യത; റിമാൻഡ് റിപ്പോർട്ട് പുറത്ത്

ബലാത്സംഗ കേസ്; രാഹുൽ 14 ദിവസം റിമാൻഡിൽ‌

ആരാധന അതിരുവിട്ടു; രാജാസാബിൽ പ്രഭാസിന്‍റെ എൻട്രിക്കിടെ ആരതിയുമായി ആരാധകർ, തിയെറ്ററിൽ തീപിടിത്തം

തിരുവനന്തപുരത്ത് 15 പവൻ മോഷ്ടിച്ച കള്ളൻ 10 പവൻ മറന്നു വച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ‍്യ പരിശോധനക്കെത്തിച്ചു; ആശുപത്രി വളപ്പിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യുവമോർച്ചയും