ദുബായിൽ ഏകീകൃത ജനസംഖ്യ രജിസ്ട്രി വരുന്നു 
World

ദുബായിൽ ഏകീകൃത ജനസംഖ്യ രജിസ്ട്രി വരുന്നു: ഔദ്യോഗിക പ്രഖ്യാപനം നടത്തി ഷേഖ് ഹംദാൻ

എമിറേറ്റിലെ താമസക്കാരുടെ കേന്ദ്രീകൃതവും സമഗ്രവുമായ ഡേറ്റ ബേസാണ് നിലവിൽ വരിക.

നീതു ചന്ദ്രൻ

ദുബായ്: എമിറേറ്റിൽ ഏകീകൃത ജനസംഖ്യ രജിസ്ട്രി സ്ഥാപിക്കാൻ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷേഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. എമിറേറ്റിലെ താമസക്കാരുടെ കേന്ദ്രീകൃതവും സമഗ്രവുമായ ഡേറ്റ ബേസാണ് നിലവിൽ വരിക. ദുബായ് ഡേറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് കോർപറേഷന്റെ ഡിജിറ്റൽ പ്ലാറ്റഫോമിലാണ് ഇത് തുടങ്ങുന്നത്.ദുബായ് എമിറേറ്റിലെ ജനസംഖ്യ സംബന്ധിച്ച ഔദ്യോഗികവും ആധികാരികവുമായ സംവിധാനമായിരിക്കും ഇത്.

ഡേറ്റാബേസിലെ വസ്തുതകളെ ആധാരമാക്കിയാണ് സർക്കാരിന്റെ നയങ്ങളും പദ്ധതികളും തന്ത്ര പ്രാധാന്യമുള്ള കാര്യങ്ങളും ആസൂത്രണം ചെയ്യുന്നത്.

ഡേറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗമാണ് ജനസംഖ്യ സംബന്ധിച്ച വിവരങ്ങൾ ഇതര വകുപ്പുകളിൽ നിന്ന് ശേഖരിക്കുന്നത്.

ദുബായ് സുരക്ഷാ കേന്ദ്രവുമായി സഹകരിച്ച് ഇതിലെ വിവരങ്ങളുടെ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പ് വരുത്തും.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി