ഗൂഗിളിനു മൂക്കുകയറിടാൻ യുഎസ് കോടതികൾ

 

getty images

World

ഗൂഗിളിനു മൂക്കുകയറിടാൻ യുഎസ് കോടതികൾ

ക്രോം വെബ് ബ്രൗസർ വിൽക്കാൻ ഗൂഗിളിനെ കോടതി നിർബന്ധിക്കണം എന്നാണ് സർക്കാരിന്‍റെ വാദം

ന്യൂയോർക്ക്: ഗൂഗിളിന്‍റെ വിപണി കുത്തക അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗം കമ്പനിയെ വിഭജിക്കുകയാണ് എന്ന് അമെരിക്കൻ നീതിന്യായ വകുപ്പ്. നേരത്തെ കൊളംബിയ ജില്ലാ കോടതി ഗൂഗിളിനെതിരേ പുറപ്പെടുവിച്ച വിധിയിൽ ഓൺലൈൻ സെർച്ച് വിപണിയും സെർച്ച് ടെക്സ്റ്റ് പരസ്യങ്ങളും ഗൂഗിൾ നിയമവിരുദ്ധമായാണ് കുത്തകവത്കരിച്ചതെന്ന് കണ്ടെത്തിയിരുന്നു.

ഒരു വർഷം നീണ്ട വാദപ്രതിവാദത്തിനു ശേഷമാണ് ജഡ്ജി അമിത് മേത്ത കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് വിധി പ്രസ്താവിച്ചത്. ഈ കേസിൽ മികച്ച പരിഹാരം തീരുമാനിക്കുന്നതിന് സർക്കാരിന്‍റെയും കമ്പനിയുടെയും വാദം കേൾക്കുകയാണ് ഇപ്പോൾ കോടതി.

ഓഗസ്റ്റിൽ വന്ന കോടതി വിധിക്കു പിന്നാലെ നീതിന്യായ വകുപ്പ് ഗൂഗിളിനെ വിഭജിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഈ വർഷം വേനൽക്കാലത്തിനു മുമ്പു തന്നെ ഇക്കാര്യത്തിൽ തീരുമാനമാകും എന്നാണ് കരുതുന്നത്.

ക്രോം വെബ് ബ്രൗസർ വിൽക്കാൻ ഗൂഗിളിനെ കോടതി നിർബന്ധിക്കണം എന്നാണ് സർക്കാരിന്‍റെ വാദം. ബ്രൗസർ വിപണിയിൽ മത്സരം പുനരാരംഭിക്കാൻ കോടതി ആഗ്രഹിക്കുന്നെങ്കിൽ ഗൂഗിളിന്‍റെ എതിരാളികളെ സഹായിക്കണം എന്നാണ് സർക്കാരിന്‍റെ ആവശ്യം.

ഗൂഗിളിന്‍റെ സെർച്ച് എൻജിനെ വെബ് ബ്രൗസറുകളിലും സ്മാർട്ട് ഫോണുകളിലും ഓട്ടോ മാറ്റിക്കായി ഉൾപ്പെടുത്തുന്നതിന് ആപ്പിൾ, മോസില്ല, സാംസങ് പോലുളള സ്ഥാപനങ്ങളുമായി ഗൂഗിൾ ഏർപ്പെട്ടിരിക്കുന്ന കരാറുകൾ കോടതി പരിശോധിക്കണമെന്നും കമ്പനിക്കെതിരായി സർക്കാർ നൽകിയ കേസിന്‍റ ഹൃദയഭാഗം അതാണെന്നും സർക്കാർ അഭിഭാഷകർ കോടതിയിൽ പറഞ്ഞു.

എന്തു തന്നെയായാലും യുഎസ് സർക്കാരും ഗൂഗിളും തമ്മിലുള്ള ഈ നിയമയുദ്ധം കമ്പനിയുടെ ഘടന തന്നെ മാറ്റാൻ ശേഷിയുള്ളതാണ്.

സെർച്ച് എൻജിൻ മാത്രമല്ല, ഗൂഗിളിന്‍റെ പരസ്യ വിതരണം, പ്ലേ സ്റ്റോർ എന്നിവയുമായി ബന്ധപ്പെട്ടും യുഎസിലും ആഗോള തലത്തിലും നിരവധി കേസുകളാണുള്ളത്. ഈ കേസുകളിൽ മിക്കതിലും വന്നിട്ടുള്ള കോടതി വിധികൾ ഗൂഗിളിന് എതിരെയുമാണ്.

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു

"ശാസ്ത്രം പുരാണമല്ല''; ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് ഹനുമാനാണെന്ന അനുരാഗ് ഠാക്കൂറിന്‍റെ പരാമർശത്തിനെതിരേ കനിമൊഴി

യുപിയിൽ ട്രാക്റ്റർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് അപകടം; 8 മരണം, 43 പേർക്ക് പരുക്ക്

അസാധാരണ നടപടി; അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചു

ഡൽഹിയിൽ കനത്ത മഴ; നിരവധി വിമാന സർവീസുകളെ ബാധിച്ചു, മുന്നറിയിപ്പ്