യുഎസ് ഷട്ട് ഡൗണ്‌ അവസാനിപ്പിക്കാൻ സെനറ്റിൽ ഒത്തുതീർപ്പ്; ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ മരവിപ്പിക്കും

 
World

യുഎസ് ഷട്ട് ഡൗൺ അവസാനിപ്പിക്കാൻ സെനറ്റിൽ ഒത്തുതീർപ്പ്; ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ മരവിപ്പിക്കും

8 ഡെമോക്രാറ്റ് അം​ഗങ്ങൾ പിന്തുണച്ചതോടെ സർക്കാർ പ്രവർത്തനങ്ങൾക്കാവശ്യമായ ധന അനുമതി ബിൽ ജനുവരി 31 വരെ സെനറ്റ് അംഗീകരിച്ചു

Namitha Mohanan

വാഷിങ്ടൺ: അമെരിക്ക‍യിൽ സർക്കാർ ഷട്ട് ഡൗണ്‌ അവസാനിപ്പിക്കാൻ സെനറ്റിൽ ഒത്തുതീർപ്പായതായി വിവരം. 8 ഡെമോക്രാറ്റ് അം​ഗങ്ങൾ പിന്തുണച്ചതോടെ സർക്കാർ പ്രവർത്തനങ്ങൾക്കാവശ്യമായ ധന അനുമതി ബിൽ ജനുവരി 31 വരെ സെനറ്റ് അംഗീകരിച്ചു.

എന്നാൽ ഡൊമോക്രറ്റുകളുടെ പ്രധാന ആവശ്യമായ ആരോഗ്യ പരിരക്ഷാ നികുതി ഇളവ് ഇപ്പോഴുണ്ടായിരിക്കില്ല. ഇക്കാര്യം അടുത്ത മാസം പരിഗണിക്കാൻ ധാരണയായിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ മരവിപ്പാക്കാനും ധാരണയായി.

എന്നാൽ ഷട്ട് ഡൗൺ അവസാനിക്കാൻ ഇനി ജനപ്രതിനിധി സഭയുടെ അംഗീകാരം കൂടി വേണം. തുടർന്ന് പ്രസിഡന്‍റ് ട്രംപ് ബില്ലിൽ ഒപ്പുവെക്കണം. ഈ ആഴ്ച തന്നെ അതുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.

തദ്ദേശ തെരഞ്ഞെടുപ്പ്; ഡിസംബർ 9, 11 തീയതികളിൽ വോട്ടെടുപ്പ്, ഫലം 13ന്

ടിപി വധക്കേസ് പ്രതികളുടെ ജാമ്യാപേക്ഷയിൽ മൗനം തുടർന്ന് സർക്കാർ; നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി

കാസർഗോഡ് വീടിന് നേരെ അജ്ഞാതർ വെടിയുതിർത്ത കേസിൽ വഴിത്തിരിവ്; പ്രതി വീട്ടിൽ തന്നെയെന്ന് പൊലീസ്

ഫരീദാബാദിൽ നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു; ഭീകരാക്രമണ പദ്ധതി തകർത്ത് ജമ്മു കശ്മീർ പൊലീസ്

''1000 സിഗരറ്റ് വലിക്കുന്നതിന് തുല്യം, നിരവധി ആരോഗ്യ പ്രശ്നങ്ങൾ''; ഡൽഹി ഗ്യാസ് ചേംബറെന്ന് മുൻ ഡിജിപി