അർമേനിയയിൽ പോയി വരാം, ഇന്ത്യക്കാർക്ക് വിസ വേണ്ട; ഇളവ് വരുന്ന ജൂലൈ വരെ

 
World

അർമേനിയയിൽ പോയി വരാം, ഇന്ത്യക്കാർക്ക് വിസ വേണ്ട; ഇളവ് വരുന്ന ജൂലൈ വരെ

വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് അർമേനിയ നിയമങ്ങളിൽ ഇളവ് നൽകിയിരിക്കുന്നത്.

നീതു ചന്ദ്രൻ

ന്ത്യൻ പൗരന്മാർക്ക് അർമേനിയയിലേക്ക് പോകാൻ മികച്ച അവസരമാണിപ്പോഴുള്ളത്. ഇന്ത്യക്കാർക്ക് വിസയില്ലാതെ അർമേനിയയിൽ പോകാം. പക്ഷേ 2026 ജൂലൈ വരെ മാത്രമേ ഈ ഇളവുണ്ടാകുകയുള്ളൂ.ഇന്ത്യ ഉൾപ്പെടെ 113 രാജ്യങ്ങൾക്കാണ് അർമേനിയ വിസാ രഹിത പ്രവേശനം അനുവദിച്ചിരിക്കുന്നത്. 2026 ജനുവരി 1 മുതൽ ജൂലൈ 1 വരെയാണ് ഈ ഇളവ് പ്രാബല്യത്തിലുണ്ടാകുക. വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് അർമേനിയ നിയമങ്ങളിൽ ഇളവ് നൽകിയിരിക്കുന്നത്.

യുഎസ്,യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ, ഷെങ്കൻ രാജ്യങ്ങൾ, യുഎഇ, ബഹ്റൈൻ, ഖത്തർ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളുടെ റെസിഡൻസ് പെർമിറ്റും ഇന്ത്യൻ പാസ്പോർട്ടും ഉള്ളവരാണ് ഈ ഇളവിന് അർഹർ. കുറഞ്ഞത് ആറു മാസത്തെ റെസിഡന്‍സ് പെർമിറ്റ് ഉണ്ടായിരിക്കണം. വിസയില്ലാതെ എത്തുന്നവർക്ക് അർമേനിയയിൽ ഒരു വർഷത്തിൽ 180 ദിവസം വരെ താമസിക്കാം. പെട്ടെന്നുള്ള യാത്രകൾ, കുടുംബസന്ദർശനം, വ്യവസായത്തിനു വേണ്ടിയുള്ള യാത്രകൾ, വിനോദസഞ്ചാരം എന്നിവയെയെല്ലാം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം.

യാത്രാപ്രേമികളുടെയെല്ലാം പ്രിയപ്പെട്ട ഇടമാണ് അർമേനിയ, പുരാതനമായ പാരമ്പര്യവും പുതുമയും കലർന്നൊരു അനുഭവമാണ് അർമേനിയ പങ്കു വയ്ക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ‌സന്ന്യാസ മഠങ്ങൾ, പുരാതന കെട്ടിടങ്ങൾ എന്നിവയെല്ലാം ഇവിടത്തെ പ്രത്യകേതയാണ്. മഞ്ഞണിഞ്ഞു നിൽക്കുന്ന മലനിരകളും തടാകങ്ങളുമാണ് മറ്റൊരു സവിശേഷത.ട്രക്കിങ്ങ്, ഫോട്ടൊഗ്രഫി, റോഡ് ട്രിപ് എന്നിവ താത്പര്യമുള്ളവർക്ക് അർമേനിയ മികച്ച ഓപ്ഷനായിരിക്കും.

പതിയെ വേവിച്ചെടുത്ത ഇറച്ചി കൊണ്ടുള്ള വിഭവങ്ങളാൽ സമ്പന്നമാണ് അർമേനിയയുടെ രുചിലോകം. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വീഞ്ഞുണ്ടാക്കുന്ന പ്രദേശവും അർമേനിയയിലാണ്.

ഇന്ത്യക്ക് ബാറ്റിങ്; അഭിഷേക് ശർമ ഹാട്രിക് ഡക്ക്

ബാറുകളുടെ പ്രവർത്തനസമയം‌: തീരുമാനം നിയമപരമാണെന്ന് ധനമന്ത്രി

പത്തു സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 16ന്

ഗാമിനി രണ്ടാമതും പ്രസവിച്ചു; കുനോയിൽ മൂന്നു ചീറ്റക്കുഞ്ഞുങ്ങൾ കൂടി പിറന്നു

"സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും, പൈജാമയുടെ ചരട് അഴിക്കുന്നതും ബലാത്സംഗ ശ്രമം തന്നെ"; വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി