ഒമാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യന്‍ ചരക്ക് കപ്പല്‍ മുങ്ങി

 
World

ഒമാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യന്‍ ചരക്ക് കപ്പല്‍ മുങ്ങി

ഒമാന്‍ തീരത്ത് വച്ച് മുങ്ങിയത് ഗുജറാത്തില്‍ നിന്നുള്ള ചരക്ക് കപ്പലായ ' ഹാജി അലി '.എല്ലാ ക്രൂ അംഗങ്ങളെയും സുരക്ഷിതമായി ദീബ തുറമുഖത്ത് എത്തിച്ചു

MV Desk

ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിന്നുള്ള ചരക്ക് കപ്പലായ ' ഹാജി അലി ' ഒമാന്‍ തീരത്ത് വച്ച് മുങ്ങി. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. കപ്പലിലുണ്ടായ 14 ഇന്ത്യക്കാരായ ജീവനക്കാരെയും ഒമാന്‍ അധികൃതര്‍ സുരക്ഷിതമായി രക്ഷപ്പെടുത്തി.

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍-യുഎസ് സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ സംഭവം മേഖലയിലെ സമുദ്ര സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. സൊമാലിയില്‍ നിന്ന് ഷാര്‍ജയിലേക്ക് കന്നുകാലികളുമായി പോകുകയായിരുന്ന കപ്പലിന് നേരേ ബുധനാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.

ഒമാന്റെ വടക്കന്‍ തീരത്ത് ലിമയ്ക്ക് സമീപം ബുധനാഴ്ച പുലര്‍ച്ചെ 3:30 ഓടെ കപ്പല്‍ കടന്നുപോകുമ്പോള്‍, ഡ്രോണ്‍ ആണെന്ന് സംശയിക്കുന്ന ഒരു തിരിച്ചറിയാത്ത സ്‌ഫോടകവസ്തു ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കപ്പലില്‍ തീപിടുത്തമുണ്ടായി. തുടര്‍ന്നു കടലില്‍ മുങ്ങുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന നാവികള്‍ ഉടന്‍ തന്നെ അപകട സൂചന നല്‍കിയതിനെ തുടര്‍ന്ന് ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും എല്ലാ ക്രൂ അംഗങ്ങളെയും സുരക്ഷിതമായി ദീബ തുറമുഖത്ത് എത്തിക്കുകയും ചെയ്തു. ആക്രമണം നടത്തിയത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഇനി ഇന്ധനം വാങ്ങാൻ പരിധിയില്ല; ഉത്തരവ് പിൻവലിച്ച് കേന്ദ്രം

വണ്ടിപ്പെരിയാറിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

രാമക്ഷേത്ര സംഭാവന തട്ടിപ്പ്: പ്രതികൾക്കു വേണ്ടി ഹാജരാവില്ലെന്ന് ബാർ അസോസിയേഷൻ, ചമ്പത് റായി അയോധ്യ വിടാൻ നിർദേശം

കെഎസ്ഇബിക്ക് ആശ്വാസം; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷന്‍റെ അനുമതി

കശ്മീരി പണ്ഡിറ്റ് നഴ്സ് സരള ഭട്ടിന്‍റെ കൊലപാതകം: 35 വർഷത്തിനുശേഷം കുറ്റപത്രം സമർപ്പിച്ചു