യുദ്ധത്തിനോ ഹോർമുസ് ഉപരോധത്തിനോ ഞങ്ങളില്ല; നിലപാട് വ്യക്തമാക്കി ബ്രിട്ടൻ

 
World

യുദ്ധത്തിനോ ഹോർമുസ് ഉപരോധത്തിനോ ഞങ്ങളില്ല; നിലപാട് വ്യക്തമാക്കി ബ്രിട്ടൻ

ഉപരോധത്തെ പിന്തുണക്കില്ലെന്ന് ബ്രിട്ടൻ

Jisha P.O.

ലണ്ടൻ: എന്തുതരത്തിലുള്ള സമ്മർദം ഉണ്ടായാലും ഇറാനെതിരായ യുദ്ധത്തിനോ ഹോർമുസ് കടലിടുക്ക് ഉപരോധിക്കുന്നതിനോ ഇല്ലെന്ന് ബ്രിട്ടൻ. ഹോർമുസ് തുറക്കണമെന്നാണ് ബ്രിട്ടന്‍റെ അഭിപ്രായം. അതിനായി ഉപരോധത്തെ പിന്തുണക്കില്ല.

ഞങ്ങളെ യുദ്ധത്തിലേക്ക് വഴിച്ചിഴക്കരുതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയെന്നത് സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധത്തിൽ പങ്കുചേരാൻ ബ്രിട്ടന് മേൽ സമ്മർദ്ദമുണ്ടെന്നും സ്റ്റാർമർ പറഞ്ഞു. നിയമപരമായ അടിത്തറയും കൃത്യമായ ആസൂത്രണം ചെയ്ത പദ്ധതിയും ഇല്ലാതെ താൻ അതിന് മുതിരില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനും ഹോർമുസിലേക്ക് പടക്കപ്പൽ അയക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് ബ്രിട്ടന്‍റെ പ്രതികരണം. യുഎസിന്‍റെ ഹോർമുസ് ഉപരോധത്തിനെതിരേ ചൈനയും രംഗത്തെത്തിയിട്ടുണ്ട്.

മുങ്ങിയ കപ്പലിലെ 14 ഇന്ത്യന്‍ നാവികരെ രക്ഷപ്പെടുത്തി യുഎസ് സേന

നിർത്തിയിട്ടിരുന്ന ട്രെയ്‌നിൽ നിന്ന് ചാടിയ 4 യാത്രക്കാർ‌ തൊട്ടടുത്ത പാളത്തിലൂടെയെത്തിയ മറ്റൊരു ട്രെയ്‌നിടിച്ചു മരിച്ചു

സതീശനാണ് ആദ്യം മാപ്പു പറയേണ്ടതെന്ന് രാജീവ് ചന്ദ്രശേഖർ

സർക്കാരുമായി സഹകരിക്കാത്ത ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ല; വിവാദങ്ങളിൽ പ്രതികരിച്ച് ആരോഗ്യ മന്ത്രി

പ്ലസ്‌വൺ പാഠപുസ്തക വിതരണം ജൂലൈ ആദ്യവാരം പൂർത്തിയാക്കുമെന്ന് എസ്‌സി‌ഇ‌ആർ‌ടി