തൊഴിൽ വിസയോ ഫെഡറൽ ഇമിഗ്രേഷൻ സ്റ്റാറ്റസോ പരിശോധനയോ ഇല്ലാത്ത വിദേശ പൗരന്മാർക്ക് ഇനി ലൈസൻസില്ല-ട്രംപ്
getty image
വാഷിങ്ടൺ: അമെരിക്കയിലെ വിദേശ പൗരന്മാർക്ക് ഗുഡ്സ് വാഹനങ്ങൾ ഓടിക്കുന്നതിന് ഉള്ള ലൈസൻസ് നൽകുന്നതിൽ കർശന വ്യവസ്ഥയുമായി യുഎസ് ഭരണകൂടം. പുതിയ നിയമങ്ങൾ പ്രകാരം തൊഴിൽ വിസയോ ഫെഡറൽ ഇമിഗ്രേഷൻ സ്റ്റാറ്റസോ പരിശോധനയോ ഇല്ലാത്ത വിദേശ പൗരന്മാർക്ക് ലൈസൻസ് ലഭിക്കില്ല.
ഇനി മുതൽ വിദേശികൾക്ക് അമെരിക്കയിൽ വാണിജ്യ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് തൊഴിലധിഷ്ഠിത വിസയും നിർബന്ധിത ഫെഡറൽ ഇമിഗ്രേഷൻ സ്റ്റാറ്റസ് പരിശോധനയും ആവശ്യമാണ്. പുതിയ നിയമപ്രകാരം എച്ച് 2 എ, എച്ച് 2 ബി, ഇ2 വിസ സ്റ്റാറ്റസ് ഉള്ള ഡ്രൈവർമാർക്ക് മാത്രമേ വാണിജ്യ ഡ്രൈവിങ് ലൈസൻസ് ലഭിക്കൂ.
വിദേശ ഡ്രൈവർമാരുടെ അശ്രദ്ധമായ ഡ്രൈവിങ് വലിയ അപകടങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ലൈസൻസിന് കർശന വ്യവസ്ഥ കൊണ്ടു വന്നത് എന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ വാദം. ഫ്ലോറിഡയിൽ ഉൾപ്പടെ വിദേശ പൗരന്മാരുടെ അശ്രദ്ധ മൂലം തുടർച്ചയായ അപകടം ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ നടപടി എന്നും റിപ്പോർട്ടുണ്ട്.
ഫ്ലോറിഡയിൽ ഇന്ത്യൻ ഡ്രൈവർ അശ്രദ്ധമായി ഓടിച്ച ട്രക്ക് ഇടിച്ച് അപകടമുണ്ടായിരുന്നു. അപകടത്തിനു കാരണക്കാരനായ ട്രക്ക് ഡ്രൈവർ അനധികൃത കുടിയേറ്റക്കാരനാണെന്നും ഇയാൾക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഇല്ലെന്നും പരിശോധനയിൽ വ്യക്തമായിരുന്നു. ഇയാൾ ഓടിച്ച ട്രക്ക് ഇടിച്ച് മൂന്നു കാർ യാത്രികർ കൊല്ലപ്പെട്ടിരുന്നു. അനധികൃത കുടിയേറ്റക്കാരായി അമെരിക്കയിൽ എത്തുന്ന ജിഹാദികൾ തങ്ങളുടെ ജിഹാദ് നടപ്പാക്കുന്നതിനു വേണ്ടിയും അശ്രദ്ധമായി ഡ്രൈവ് ചെയ്യാറുള്ള സാഹചര്യത്തിൽ ട്രംപ് ഭരണകൂടത്തിന്‍റെ ഈ തീരുമാനം ഏറെ ശ്രദ്ധേയമാണ്.