യുഎസ്എസ് എബ്രഹാം ലിങ്കണിലേക്ക് മിസൈല്‍ വിക്ഷേപിച്ച് ഇറാന്‍

 

file photo

World

യുഎസ്എസ് എബ്രഹാം ലിങ്കണിലേക്ക് മിസൈല്‍ വിക്ഷേപിച്ച് ഇറാന്‍

1,00,000 ടണ്ണിലധികം ഭാരമുള്ള നിമിറ്റ്‌സ് ക്ലാസ് വിമാനവാഹിനിക്കപ്പലാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍.

MV Desk

ടെഹ്‌റാന്‍: യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പലിലേക്ക് ക്രൂയിസ് മിസൈല്‍ വിക്ഷേപിച്ചതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ യുഎസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഇതുസംബന്ധിച്ച സ്ഥിരീകരണമോ പ്രതികരണമോ പുറത്തുവന്നില്ല. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും അത് ഇറാനിയന്‍ പ്രദേശത്തിനടുത്തെത്തിയാല്‍ ലക്ഷ്യമിടുമെന്നും ഇറാന്‍ നാവികസേന അമെരിക്കയ്ക്ക് നേരിട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് വിമാനവാഹിനി കപ്പലിന് നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

1,00,000 ടണ്ണിലധികം ഭാരമുള്ള നിമിറ്റ്‌സ് ക്ലാസ് വിമാനവാഹിനിക്കപ്പലാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍. പേര്‍ഷ്യന്‍ ഗള്‍ഫിന് മുകളിലുള്ള അമെരിക്കന്‍ വ്യോമ മേധാവിത്വത്തിന് നിര്‍ണായക വേദിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് ഈ കൂറ്റന്‍ കപ്പലിനെ പിന്‍വലിക്കാന്‍ വാഷിങ്ടണിന് താത്പര്യമില്ല. ഈ വിമാനവാഹിനിക്കപ്പലില്‍ ഏകദേശം 3,200 നാവികരുണ്ട്. 2,480 പേര്‍ ഉള്‍പ്പെടുന്ന വ്യോമ വിഭാഗവും ഉണ്ട്. ഈ 5,680 സൈനികരാണ് ഇറാനെതിരേയുള്ള യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്.

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത