Special Story

ക്യാറ്റ് മാൻ ഓഫ് ആലെപ്പോ: ഭൂകമ്പബാധിത സിറിയയിലെ പൂച്ചകളുടെ രക്ഷകൻ

കഴിഞ്ഞ പത്തു വർഷമായി പൂച്ചകളുടെ രക്ഷകനായി മുഹമ്മദ് ജീവിതം തുടരുകയാണ്

MV Desk

മരണത്തിന്‍റെയും നാശനഷ്ടത്തിന്‍റെയും കഥകൾ നിറയുന്ന സിറിയയുടെ മണ്ണിൽ അനാഥരായി പോയ മൃഗങ്ങളുമുണ്ട്. അരുമയെ പോലെ വളർത്തിയ പലരും ഉപേക്ഷിച്ചു പോയ അവസ്ഥ. അത്തരത്തിലുള്ള പൂച്ചകളെ കണ്ടെത്തി സുരക്ഷിതമാക്കുകയാണ് നാൽപത്തിരണ്ടുകാരനായ മുഹമ്മദ് അൽ ജലീൽ. ക്യാറ്റ് മാൻ ഓഫ് ആലെപ്പോ എന്നാണ് അദ്ദേഹം അറിയപ്പെടുന്നതു തന്നെ. നേരത്തെ തന്നെ പൂച്ചകളുടെ സംരക്ഷണം ജീവിതനിയോഗം പോലെ ഏറ്റെടുത്തയാൾ.

ആംബുലൻസ് ഡ്രൈവറാണ് മുഹമ്മദ് അൽ ജലീൽ. സിറിയയെ തകർത്ത ഭൂകമ്പത്തിനു ശേഷം നിരവധി പൂച്ചകൾ ഉപേക്ഷിക്കപ്പെടുകയോ, പരുക്കേൽക്കുകയോ, ഉടമയിൽ നിന്നും വേർപെടുകയോ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. അത്തരത്തിലുള്ള പൂച്ചകളെ കണ്ടെത്തി ചികിത്സ നൽകി സുരക്ഷിത വാസസ്ഥലം ഒരുക്കുകയാണ് മുഹമ്മദ് അൽ ജലീൽ ചെയ്യുന്നത്.

ഭൂകമ്പം നടന്ന് ഒരു മാസത്തിലധികം പിന്നിടുമ്പോഴും തന്‍റെ സേവനവുമായി മുഹമ്മദ് സജീവമാണ്. കഴിഞ്ഞമാസം നാൽപതിലധികം പൂച്ചകളെ രക്ഷിച്ചു. ആലെപ്പോയിൽ പൂച്ചകൾക്കായി ഒരു ഷെൽട്ടറും അദ്ദേഹം നടത്തുന്നുണ്ട്. പ്രാഥമിക ചികിത്സ നൽകിയ ശേഷം പൂച്ചകളെ അവിടേക്കു മാറ്റും. ഇപ്പോൾ 130-ൽ അധികം പൂച്ചകൾ ഷെൽട്ടറിലുണ്ട്.

കഴിഞ്ഞ പത്തു വർഷമായി പൂച്ചകളുടെ രക്ഷകനായി മുഹമ്മദ് ജീവിതം തുടരുകയാണ്. എല്ലായിടത്തു നിന്നും ഭക്ഷണമായും മരുന്നായും പൂച്ചകൾക്കും സഹായം ലഭിക്കുന്നുണ്ട്. ഭൂകമ്പം മനുഷ്യരെ മാത്രമല്ല ബാധിച്ചതെന്നു മുഹമ്മദ് പറയുന്നു.

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കയറ്റിയത് സോണിയ ഗാന്ധിയുടെ വീട്ടിലെന്ന് പിണറായി വിജയൻ

''4 എണ്ണം ഇടാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്, 2 എണ്ണം മേയർക്ക് പൈലറ്റ് പോകും''; മേയറെ പരിഹസിച്ച് മുൻ കൗൺസിലർ

മുണ്ടക്കൈ ടൗൺഷിപ്പ് നിർമാണം ദ്രുതഗതിയിൽ; ആദ്യഘട്ട വീട് കൈമാറ്റം ഫെബ്രുവരിയിലെന്ന് മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ളക്കേസ് ; അടൂർപ്രകാശിന്‍റെ ആരോപണം തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

മദ്യത്തിന് പേരിടൽ; സർക്കാരിനെതിരേ മനുഷ്യവകാശ കമ്മീഷന് പരാതി