Special Story

രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം നി​ല​നി​ർ​ത്താ​നും ശി​ക്ഷ കൂ​ട്ടാ​നു​മു​ള്ള ശു​പാ​ര്‍ശ

നി​ല​വി​ല്‍ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ട​തി​ക​ളെ ജാ​മ്യ​ത്തി​നാ​യി സ​മീ​പി​ക്കാം

MV Desk

#അ​ഡ്വ. ജി. ​സു​ഗു​ണ​ന്‍

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് ഉ​ണ്ടാ​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ൻ പീ​ന​ൽ കോ​ഡി​ൽ സ​ര്‍ക്കാ​രി​ന്‍റെ വി​മ​ര്‍ശ​ക​രെ നേ​രി​ടാ​നു​ള്ള പ്ര​ധാ​ന​പ്പെ​ട്ട ഒ​രു വ​കു​പ്പാ​ണ് 124 (എ). ​ബ്രി​ട്ടീ​ഷു​കാ​ര്‍ ത​യാ​റാ​ക്കി​യ ഐ​പി​സി​യി​ല്‍ കാ​ര്യ​മാ​യ മാ​റ്റ​മൊ​ന്നും ഇ​തു​വ​രെ വ​രു​ത്തി​യി​ട്ടി​ല്ല. 124(എ) ​ക​ടു​ത്ത രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​മാ​യി ഇ​പ്പോ​ഴും നി​ല​നി​ല്‍ക്കു​ന്നു. സ​ര്‍ക്കാ​രി​നെ​തി​രേ പ്ര​തി​ക​രി​ച്ചി​ട്ടു​ള്ള ആ​യി​ര​ങ്ങ​ളെ ഈ ​വ​കു​പ്പ​നു​സ​രി​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ക​യും ജാ​മ്യം നി​ഷേ​ധി​ച്ച് ജ​യി​ലി​ല​ട​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള അ​വ​കാ​ശ​ത്തെ അ​പ്പാ​ടെ ത​ട​ഞ്ഞു​നി​ര്‍ത്തു​ന്ന ഒ​ന്നാ​ണ് 124 (എ). ​രാ​ജ്യ​ത്തി​നെ​തി​രേ​യു​ള്ള കു​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്ന ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 121 മു​ത​ല്‍ 130 വ​രെ​യു​ള്ള വ​കു​പ്പു​ക​ളി​ല്‍ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണി​ത്. 124(എ) ​യെ പീ​ന​ല്‍ കോ​ഡി​ല്‍ ഇ​പ്ര​കാ​ര​മാ​ണ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്:-

"പ​റ​യു​ക​യോ എ​ഴു​തു​ക​യോ ചെ​യ്യു​ന്ന വാ​ക്കു​ക​ളാ​ലോ, അ​ല്ലെ​ങ്കി​ല്‍ ആം​ഗ്യ​ങ്ങ​ളാ​ലോ, ദൃ​ശ്യ​മാ​യ പ്ര​തി​രൂ​പ​ണ​ത്താ​ലോ, മ​റ്റു പ്ര​കാ​ര​ത്തി​ലോ നി​യ​മ​പ്ര​കാ​രം സ്ഥാ​പി​ക്ക​പ്പെ​ട്ട ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ പേ​രി​ല്‍ വെ​റു​പ്പോ നി​ന്ദ​യോ ജ​നി​പ്പി​ക്കു​ക​യോ, ജ​നി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ അ​പ്രീ​തി ഉ​ദ്ദീ​പി​പ്പി​ക്കു​ക​യോ, ഉ​ദ്ദീ​പി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യോ ചെ​യ്യു​ന്ന യാ​തൊ​രാ​ളും പി​ഴ കൂ​ടി ചേ​ര്‍ക്കാ​വു​ന്ന ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ​യോ അ​ല്ലെ​ങ്കി​ല്‍ പി​ഴ കൂ​ടി ചേ​ര്‍ക്കാ​വു​ന്ന 3 വ​ര്‍ഷ​ത്തോ​ള​മാ​കാ​വു​ന്ന ത​ട​വു​ശി​ക്ഷ​യോ അ​ല്ലെ​ങ്കി​ല്‍ പി​ഴ ശി​ക്ഷ​യോ ന​ല്‍കി ശി​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​കു​ന്നു''.

ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ ഭ​ര​ണ​പ​ര​മോ മ​റ്റു വി​ധ​ത്തി​ലു​ള്ള​തോ ആ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ വി​മ​ര്‍ശി​ക്കു​ന്ന​ത് രാ​ജ്യ​ദ്രോ​ഹ​കു​റ്റ​മാ​യ 124(എ)​യി​ല്‍ വ​രി​ല്ലെ​ന്ന് പീ​ന​ല്‍ കോ​ഡി​ല്‍ അ​ടി​വ​ര​യി​ട്ട് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ളെ നേ​രി​ടാ​നാ​ണ് ബ്രി​ട്ടി​ഷ് സ​ര്‍ക്കാ​രും, സ്വാ​ന്ത്ര്യാ​ന​ന്ത​രം രാ​ജ്യ​ത്ത് അ​ധി​കാ​ര​ത്തി​ലി​രു​ന്നി​ട്ടു​ള്ള വി​വി​ധ സ​ര്‍ക്കാ​രു​ക​ളും എ​ക്കാ​ല​വും ശ്ര​മി​ച്ചി​ട്ടു​ള്ള​ത്. ജാ​മ്യം ന​ല്‍കാ​ന്‍ വ്യ​വ​സ്ഥ​യി​ല്ലാ​ത്ത​തു കൊ​ണ്ട് ആ​രെ​യും കു​റേ​ക്കാ​ലം ത​ട​വി​ലാ​ക്കാ​ന്‍ ഈ ​വ​കു​പ്പു കൊ​ണ്ട് ഭ​ര​ണ​ത്തി​ലു​ള്ള​വ​ര്‍ക്ക് സാ​ധി​ക്കു​ന്നു.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കൂ​ടം അ​വ​രു​ടെ ആ​ധി​പ​ത്യം നി​ല​നി​ര്‍ത്താ​നും ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ളെ നി​ര്‍ദ​യം അ​ടി​ച്ച​മ​ര്‍ത്താ​നും സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ളി​ക​ളെ ക​ല്‍ത്തു​റു​ങ്കി​ല​ട​യ്ക്കാ​നും കൊ​ണ്ടു​വ​ന്ന നി​യ​മ​ത്തി​ന്‍റെ രൂ​പ​ഭേ​ദ​മാ​ണ് ഐ​പി​സി 124 (എ). ​തോ​മ​സ് മെ​ക്കാ​ളെ പ്ര​ഭു 1837ല്‍ ​ത​യാ​റാ​ക്കി​യ ക​ര​ട് നി​യ​മ​ത്തി​ന്‍റെ സെ​ക്‌​ഷ​ന്‍ 113 ആ​യി​രു​ന്നു ഈ ​വ​കു​പ്പ്. 1860ല്‍ ​മെ​ക്കാ​ളെ​യു​ടെ നി​ര്‍ദേ​ശ​ങ്ങ​ള്‍ നി​യ​മ​മാ​യ​പ്പോ​ള്‍ സെ​ക്ഷ​ന്‍ 113 ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു. എ​ന്നാ​ല്‍ 1870ല്‍ ​അ​ത് തി​രി​ച്ചെ​ത്തി. ഇ​ന്ന​ത്തെ നി​ല​യി​ല്‍ ഈ ​നി​യ​മം പീ​ന​ൽ കോ​ഡി​ന്‍റെ ഭാ​ഗ​മാ​യ​ത് 1898ലാ​ണ്.

സ​ര്‍ക്കാ​രി​നെ​തി​രെ മ​മ​ത​യി​ല്ലാ​യ്മ എ​ന്ന പ്ര​യോ​ഗം വ​ള​ച്ചൊ​ടി​ച്ച് ആ​ര്‍ക്കെ​തി​രെ​യും പ്ര​യോ​ഗി​ക്കാം എ​ന്ന സൗ​ക​ര്യം ഈ ​വ​കു​പ്പി​നു​ണ്ട്. ഗ​വ​ണ്‍മെ​ന്‍റി​നെ വി​മ​ര്‍ശി​ക്കാ​നും അ​ഭി​പ്രാ​യം പ​റ​യു​വാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യം പൗ​ര​ന്മാ​ര്‍ക്കു​ണ്ട്. പ്ര​ശ​സ്ത അ​ഭി​ഭാ​ഷ​ക​ൻ എ.​ജെ. നൂ​റാ​നി പ​റ​ഞ്ഞ​ത് "ഈ ​വ​കു​പ്പ​നു​സ​രി​ച്ച് ജ​ന​ങ്ങ​ള്‍ എ​പ്പോ​ഴും സ​ര്‍ക്കാ​രി​നെ സ്‌​നേ​ഹി​ച്ചു​കൊ​ണ്ടി​രി​ക്ക​ണം; വെ​റു​ക്കാ​ന്‍ പാ​ടി​ല്ല' എ​ന്നാ​ണ്. സ​ര്‍ക്കാ​ര്‍ ത​ന്നെ രാ​ജ്യ​മാ​യി​ത്തീ​രു​ന്ന മ​ഹാ​വി​പ​ത്താ​ണ് ഈ ​കി​രാ​ത നി​യ​മ​ത്തി​ല്‍ അ​ന്ത​ര്‍ഭ​വി​ച്ചി​ട്ടു​ള്ള​ത്. ഗ​വ​ണ്‍മെ​ന്‍റും രാ​ജ്യ​വും ര​ണ്ടാ​ണെ​ന്നു​ള്ള യാ​ഥാ​ർ​ഥ്യം ബോ​ധ​പൂ​ര്‍വം വി​സ്മ​രി​ക്ക​പ്പെ​ടു​ന്നു. ഗ​വ​ണ്‍മെ​ന്‍റ​ല്ല, രാ​ജ്യ​മാ​ണ് അ​ടി​സ്ഥാ​നം. നി​ര്‍ഭാ​ഗ്യ​വ​ശാ​ല്‍ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ത​ന്നെ രാ​ജ്യ​മാ​യി മാ​റു​ക​യാ​ണി​വി​ടെ.

124 (എ) ​പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന‌് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ശ​ക്ത​മാ​യ ക്യാം​പെ​യി​നു​ക​ളും പ്ര​ക്ഷോ​ഭ​ങ്ങ​ളും ദ​ശാ​ബ്ദ​ങ്ങ​ളാ​യി ന​ട​ക്കു​ക​യാ​ണ്. പ​ര​മോ​ന്ന​ത കോ​ട​തി​യി​ല്‍ ത​ന്നെ ഇ​ത് സം​ബ​ന്ധി​ച്ച കേ​സു​ക​ള്‍ വി​ചാ​ര​ണ​യ്ക്കെ​ടു​ത്തി​ട്ടു​ള്ള​തു​മാ​ണ്. നി​ര്‍ഭാ​ഗ്യ​വ​ശാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ഴും "വ​ഞ്ചി തി​രു​ന​ക്ക​രെ ത​ന്നെ നി​ല്‍ക്കു​ക​യാ​ണ്'.

നി​ല​വി​ല്‍ ഈ ​വ​കു​പ്പു പ്ര​കാ​രം തു​ട​രു​ന്ന കേ​സു​ക​ളി​ലും അ​പ്പീ​ലു​ക​ളി​ലും ന​ട​പ​ടി​ക​ള്‍ താ​ല്‍ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ക്കു​ന്നു​വെ​ന്ന ഉ​ത്ത​ര​വ് സു​പ്രീം കോ​ട​തി​യി​ല്‍ നി​ന്നും ഉ​ണ്ടാ​യ​താ​ണ്. ഈ ​നി​യ​മ പ്ര​കാ​രം ത​ത്കാ​ലം കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. നി​ല​വി​ല്‍ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ട​തി​ക​ളെ ജാ​മ്യ​ത്തി​നാ​യി സ​മീ​പി​ക്കാം. ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ പ്ര​തി​ക​ള്‍ക്ക് അ​നു​കൂ​ല​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ലു​ണ്ട്.

എ​ന്നാ​ല്‍, ജ​ന​വി​രു​ദ്ധ​മാ​യ ഈ ​നി​യ​മം റ​ദ്ദ് ചെ​യ്യാ​ന്‍ സു​പ്രീം കോ​ട​തി ത​യാ​റാ​യി​ല്ല. രാ​ജ്യ​ര​ക്ഷാ നി​യ​മം ഉ​പ​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​വ​ര്‍ക്ക് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ജാ​മ്യം ല​ഭി​ക്കാ​തി​രി​ക്കു​ന്ന​തി​നു​വേ​ണ്ടി 124(എ) ​യ്‌​ക്കൊ​പ്പം യു​എ​പി​എ കൂ​ടി ചേ​ര്‍ത്തു​കൊ​ണ്ടാ​ണ് പൊ​ലീ​സ് കേ​സെ​ടു​ക്കു​ന്ന​ത്. യു​എ​പി​എ പ്ര​തി​ക​ള്‍ക്ക് ജാ​മ്യ​ത്തി​ന് അ​വ​കാ​ശ​മി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ലെ പ്ര​തി​ക​ള്‍ക്ക് ഒ​രി​ക്ക​ലും ജാ​മ്യം ല​ഭി​ക്കു​ക​യു​മി​ല്ല.

സു​പ്രീം കോ​ട​തി മ​ര​വി​പ്പി​ച്ച ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്ന് 22ാം ദേ​ശീ​യ നി​യ​മ ക​മ്മി​ഷ​ന്‍റെ റി​പ്പോ​ര്‍ട്ട് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​യാ​ലു​ള്ള ശി​ക്ഷ 3 വ​ര്‍ഷ​ത്തി​നു പ​ക​രം 7 വ​ര്‍ഷം മു​ത​ല്‍ ജീ​വ​പ​ര്യ​ന്തം വ​രെ​യാ​ക്കി ഉ​യ​ര്‍ത്ത​ണം, പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷം മാ​ത്ര​മാ​യി​രി​ക്ക​ണം കു​റ്റം ചു​മ​ത്തേ​ണ്ട​ത്, യു​എ​പി​എ, എ​ന്‍എ​സ്എ പോ​ലു​ള്ള ഭീ​ക​ര​വി​രു​ദ്ധ നി​യ​മ​ങ്ങ​ള്‍ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന്‍റെ അ​നി​വാ​ര്യ​ത ഇ​ല്ലാ​താ​ക്കു​ന്നി​ല്ല- ക​മ്മി​ഷ​ന്‍ സ​മ​ര്‍പ്പി​ച്ച റി​പ്പോ​ര്‍ട്ടി​ല്‍ ഓ​ർ​മി​പ്പി​ച്ചു.

വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ര്‍ന്ന് ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തെ നി​യ​മ​മാ​ണെ​ന്നു വി​മ​ര്‍ശി​ച്ചാ​ണ് മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് 2022 മെ​യ് 11ന് ​ഐ​പി​സി 124 (എ) ​മ​ര​വി​പ്പി​ച്ച​ത്. രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തെ ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​മ​യ​ത്തി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ഹ​ര്‍ജി​യി​ല്‍ സു​പ്രീം കോ​ട​തി അ​തി​ന്‍റെ വി​ല​പ്പെ​ട്ട സ​മ​യം ക​ള​യ​രു​തെ​ന്നും, കേ​ന്ദ്ര സ​ർ​ക്കാ​ർ ഈ ​വി​ഷ​യം പു​നഃ​പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നും മോ​ദി സ​ര്‍ക്കാ​ര്‍ അ​റി​യി​ച്ച ശേ​ഷ​മാ​യി​രു​ന്നു ഇ​ത്.

എ​ന്നാ​ല്‍, രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ദു​രു​പ​യോ​ഗം ചെ​യ്യ​ല്‍ ത​ട​യ​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നാ​ല്‍ മ​തി​യെ​ന്നു​മാ​ണ് ദേ​ശീ​യ നി​യ​മ ക​മ്മി​ഷ​ന്‍റെ റി​പ്പോ​ര്‍ട്ട്. കോ​ള​നി ഭ​ര​ണ​കാ​ല​ത്തെ നി​യ​മ​മെ​ന്ന നി​ല​യ്ക്ക് ഇ​തു റ​ദ്ദാ​ക്കി​യാ​ല്‍ ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മം ഒ​ന്നാ​കെ ഒ​ഴി​വാ​ക്കേ​ണ്ടി​വ​രും. രാ​ജ്യ​ത്തി​ന്‍റെ സ്ഥി​ര​ത​യ്ക്കും സു​ര​ക്ഷ​യ്ക്കും നി​യ​മ​പ്ര​കാ​രം സ്ഥാ​പി​ത​മാ​യ സ​ര്‍ക്കാ​ര്‍ നി​ല​നി​ല്‍ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ര്‍ക്കാ​രു​ക​ളെ ഹിം​സ​യി​ലൂ​ടെ​യും നി​യ​മ​വി​രു​ദ്ധ​മാ​യും പു​റ​ന്ത​ള്ളാ​ന്‍ നോ​ക്കു​ന്ന ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ള്‍ക്കും, വി​ഘ​ന​വാ​ദി​ക​ള്‍ക്കു​മെ​തി​രെ പ്ര​യോ​ഗി​ക്കാ​ന്‍ ഈ ​വ​കു​പ്പ് ആ​വ​ശ്യ​മാ​ണ്- ക​മ്മി​ഷ​ന്‍ പ​റ​യു​ന്നു

ഈ ​വ​കു​പ്പ് ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ക്കു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​യോ, അ​ഭി​പ്രാ​യ സ്വ​ത​ന്ത്ര​ത്തി​ന്‍റെ​യോ ലം​ഘ​ന​മാ​ണെ​ന്ന ആ​ക്ഷേ​പം ക​മ്മി​ഷ​നി​ല്ല. നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന നി​രോ​ധ​ന നി​യ​മം (യു​എ​പി​എ), ദേ​ശ​സു​ര​ക്ഷാ​നി​യ​മം (എ​ന്‍എ​സ്എ) എ​ന്നി​വ നി​ല​വി​ലു​ള്ള​പ്പോ​ള്‍ പ്ര​ത്യേ​ക​മാ​യി രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം വേ​ണ്ടാ എ​ന്ന അ​ഭി​പ്രാ​യ​വും ക​മ്മി​ഷ​ന്‍ ത​ള്ളി. യു​എ​പി​എ ഭീ​ക​ര- അ​ട്ടി​മ​റി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ത​ട​യാ​നു​ള്ള​താ​ണെ​ങ്കി​ല്‍ എ​ന്‍എ​സ്എ ക​രു​ത​ല്‍ ത​ട​ങ്ക​ലി​നു​ള്ള​താ​ണ്. മ​റി​ച്ച്, രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ജാ​നാ​ധി​പ​ത്യ സ​ര്‍ക്കാ​രി​നെ ഹിം​സാ​ത്മ​ക​വും നി​യ​മ​വി​രു​ദ്ധ​വും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വു​മാ​യി മ​റി​ച്ചി​ടു​ന്ന​തു ത​ട​യാ​നാ​ണ്- ക​മ്മി​ഷ​ൻ വി​ശ​ദീ​ക​രി​ക്കു​ന്നു.

ഈ ​വ്യ​വ​സ്ഥ​യു​ടെ ഉ​പ​യോ​ഗ​ത്തി​ൽ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്താ​ൻ കേ​ദാ​ര്‍നാ​ഥ് സി​ങ് നി​ര്‍ദേ​ശി​ച്ച​തു പോ​ലെ ചി​ല ഭേ​ദ​ഗ​തി​ക​ള്‍ കൊ​ണ്ടു​വ​രാ​മെ​ന്നു ക​മ്മി​ഷ​ന്‍റെ ശു​പാ​ര്‍ശ​യി​ല്‍ വ്യ​ക്ത​മാ​ക്കി​ട്ടു​ണ്ട്. ദു​രു​പ​യോ​ഗം ത​ട​യാ​നു​ള്ള നി​ര്‍ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ന​ല്‍ക​ണം. 1973ലെ ​ക്രി​മി​ന​ല്‍ ന​ട​പ​ടി​ച്ച​ട്ട​ത്തി​ലെ 196 (3), 154 എ​ന്നി​വ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള വ്യ​വ​സ്ഥ ഉ​ള്‍പ്പെ​ടു​ത്താ​ന്‍ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യും മു​മ്പ് കു​റ്റാ​രോ​പി​ത​ര്‍ക്ക് ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം ല​ഭി​ക്കാ​ന്‍ ഇ​ത് അ​വ​സ​രം ഉ​ണ്ടാ​ക്കു​മെ​ന്നും ക​മ്മി​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

10 വ​ര്‍ഷ​ത്തി​നി​ടെ 10,000ത്തോ​ളം കേ​സു​ക​ളാ​ണ് രാ​ജ്യ​ദ്രോ​ഹ നി​യ​മ​പ്ര​കാ​രം രാ​ജ്യ​ത്തെ വി​വി​ധ കോ​ട​തി​ക​ളി​ലെ​ത്തി​യ​ത്. നി​ര്‍ഭാ​ഗ്യ​വ​ശാ​ല്‍ സു​പ്രീം കോ​ട​തി​യു​ടെ​യോ, ലോ ​ക​മ്മി​ഷ​ന​ട​ക്ക​മു​ള്ള സ​മി​തി​ക​ളു​ടെ​യോ നി​ര്‍ദേ​ശ​ങ്ങ​ളൊ​ന്നും അം​ഗീ​ക​രി​ച്ചു ന​ട​പ്പി​ലാ​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നാ​ളി​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല.

നി​യ​മ ക​മ്മി​ഷ​ന്‍റെ ശു​പാ​ര്‍ശ സു​പ്രീം കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ങ്ങ​ള്‍ക്ക് വി​രു​ദ്ധ​വും അ​വ​യെ നി​രാ​ക​രി​ക്കു​ന്ന​തു​മാ​ണെ​ന്നാ​ണു സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ പ്ര​തി​ക​രി​ച്ച​ത്. രാ​ജ്യ​ദ്രോ​ഹ നി​യ​മം നി​ല​നി​ര്‍ത്താ​നും, കൂ​ടു​ത​ല്‍ ക​ര്‍ശ​ന​മാ​ക്കാ​നു​മു​ള്ള നി​യ​മ ക​മ്മി​ഷ​ന്‍ ശു​പാ​ര്‍ശ മ​ധ്യ​കാ​ല​ഘ​ട്ട​ത്തെ അ​നു​സ്മ​രി​ക്കു​ന്ന പി​ന്തി​രി​പ്പ​ന്‍ ന​ട​പ​ടി​യാ​ണെ​ന്നു സി​പി​ഐ കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൊ​ളോ​ണി​യ​ല്‍ കാ​ലം മു​ത​ല്‍ പൗ​ര​ന്മാ​രെ അ​ടി​ച്ച​മ​ര്‍ത്താ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​പി​സി 124 (എ) ​നി​ല​നി​ര്‍ത്ത​ണ​മെ​ന്ന ശു​പാ​ര്‍ശ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്ന് ആ​ള്‍ ഇ​ന്ത്യാ ലാ​യേ​ഴ്‌​സ് യൂ​ണി​യ​നും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്താ​യാ​ലും, ദേ​ശീ​യ നി​യ​മ ക​മ്മി​ഷ​ന്‍ ശു​പാ​ര്‍ശ രാ​ജ്യ​ത്തു നി​ല​വി​ലു​ള്ള ജ​നാ​ധി​പ​ത്യ​ത്തി​നും പൗ​ര​ന്മാ​രു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍ക്കും നേ​രേ​യു​ള്ള ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യാ​ണെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല. ജ​ന​ങ്ങ​ള്‍ ത​ങ്ങ​ള്‍ക്ക് വേ​ണ്ടെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും, പ​ര​മോ​ന്ന​ത കോ​ട​തി ത​ന്നെ മ​ര​വി​പ്പി​ക്കു​ക​യും ചെ​യ്ത രാ​ജ്യ​ദ്രോ​ഹ നി​യ​മം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള നി​യ​മ ക​മ്മി​ഷ​ന്‍ ശു​പാ​ര്‍ശ​യെ അ​ര്‍ഹി​ക്കു​ന്ന ഗൗ​ര​വ​ത്തോ​ടെ ത​ള്ളി​ക്ക​ള​യാ​ന്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ത​യാ​റാ​കേ​ണ്ട​താ​ണ്.

(ലേ​ഖ​ക​ന്‍റെ ഫോ​ണ്‍: 9847132428)

പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ യോഗത്തിൽ സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരേ സിപിഐ

അർധസെഞ്ചുറിക്കരികെ ബാബർ അസം; രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാൻ പൊരുതുന്നു

ശബരിമല സ്വർണക്കൊള്ള കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം; അമിത് ഷായ്ക്ക് കത്ത‍യച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരത്ത് 13 കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി ആശാപ്രവർത്തകർ; സംഘർഷം