Neha Thakur 
Sports

ഏഷ്യൻ ഗെയിംസ് സെയ്‌ലിങ്ങിൽ ഇന്ത്യക്ക് രണ്ട് മെഡൽ

സെയ്‌ലിങ് വനിതാ വിഭാഗത്തിൽ വെള്ളിയും പുരുഷ വിഭാഗത്തിൽ വെങ്കലവും

MV Desk

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിന്‍റെ മൂന്നാം ദിനം ഇന്ത്യ സെയ്‌ലിങ്ങിൽ വെള്ളിയും വെങ്കലവും സ്വന്തമാക്കി.

വനിതകളുടെ ഡിങ്കി ഐഎൽസിഎ-4 ഇവന്‍റിൽ മത്സരിച്ച പതിനേഴുകാരി നേഹ ഠാക്കൂറാണ് വെള്ളി മെഡൽ കരസ്ഥമാക്കിയത്. പുരുഷൻമാരുടെ വിൻഡ്‌സർഫർ ആർഎസ്:എക്സ് ഇനത്തിൽ ഇബാദ് അലി വെങ്കലവും നേടി.

ഭോപ്പാലിലെ നാഷണൽ സെയ്‌ലിങ് സ്കൂളിന്‍റെ സംഭാവനയാണ് നേഹ ഠാക്കൂർ. 11 റെയ്സുകൾ ഉൾപ്പെടുന്ന ഇവന്‍റിൽ 32 പോയിന്‍റുമായാണ് നേഹയുടെ നേട്ടം.

വിസി നിയമനത്തിൽ സർക്കാർ-ഗവർണർ സമവായം; സിസ തോമസ് കെടിയു വൈസ് ചാൻസ‌ലറാകും

'ടോപ് ഗിയറിൽ' കെഎസ്ആർടിസി; ടിക്കറ്റ് വരുമാനത്തിൽ സര്‍വകാല റെക്കോഡ്

മൂന്നു തദ്ദേശ വാർഡുകളിലെ വോട്ടെടുപ്പ് ജനുവരി 13ന്

"സപ്തസഹോദരിമാരെ വിഘടിപ്പിക്കും"; ഭീഷണിയുമായി ബംഗ്ലാദേശ് നേതാവ്, മറുപടി നൽകി അസം മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെ ആത്മഹത്യാ ശ്രമം; യുഡിഎഫ് സ്ഥാനാർഥി മരിച്ചു