.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
അബിദ്ജാന്‍: ആഫ്രിക്കന്‍ നേഷന്‍സ് കിരീടത്തില്‍ മുത്തമിട്ട് ഐവറി കോസ്റ്റ്. ഫൈനലില്‍ നൈജീരിയയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഐവറികോസ്റ്റ് കിരീടത്തില്‍ മുത്തമിട്ടത്. മൂന്നാം തവണയാണ് ഐവറി കോസ്റ്റ് ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് കിരീടമുയര്‍ത്തുന്നത്. മുന്‍പ് 1992ലും 2015ലുമായിരുന്നു ഐവറി കോസ്റ്റിന്റെ കിരീടനേട്ടം.
ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് നൈജീരിയ രണ്ടാം പകുതിയില്‍ തകര്‍ന്നടിഞ്ഞത്. ഫ്രാന്ക് കെസിയെ(62), സെബാസ്റ്റിയന് ഹാളര്‍(81) എന്നിവരാണ് ലക്ഷ്യം കണ്ടത്. മുന്‍ ചാംപ്യന്മാര്ക്കായി വില്യം ട്രൂസ്റ്റ് ഇകോങ്(38) ആണ് ആശ്വാസ ഗോള്‍നേടിയത്.അബിദ്ജാനിലെ അലസാനെ ഔട്ടാര സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഐവറി കോസ്റ്റ് വിജയം സ്വന്തമാക്കിയത്. 38-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്നാണ് നൈജീരിയ ലീഡെടുത്തത്.
ഹെഡ്ഡറിലൂടെ വലയിലേക്കെത്തിച്ച് ക്യാപ്റ്റന്‍ വില്യം ട്രൂസ്റ്റ് ഇകോങ് മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ ഗോള്‍മടക്കാന്‍ ഐവറികോസ്റ്റിന് അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനില്ല.സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലീഡ് വഴങ്ങേണ്ടി വന്ന ഐവറി കോസ്റ്റ് രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ചു. 62-ാം മിനിറ്റില്‍ ഫ്രാങ്ക് കെസ്സിയിലൂടെ ആനപ്പട സമനില പിടിച്ചു. അഡിന്‍ഗ്രയുടെ കോര്‍ണറില്‍ നിന്ന് ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചാണ് കെസ്സി ഗോളടിച്ചത്. 81-ാം മിനിറ്റില്‍ വിജയഗോളും പിറന്നു. അഡിംഗ്രയുടെ അസിസ്റ്റില്‍ സെബാസ്റ്റിയന് ഹാളറാണ് ലക്ഷ്യം കണ്ടത്. അവസാന മിനിറ്റുകളില്‍ വിക്റ്റര്‍ ഒസിമെന് ഉള്‍പ്പെടെയുള്ള മുന്നേറ്റതാരങ്ങളെ കൃത്യമായി പ്രതിരോധിച്ച് സ്വന്തം കാണികള്‍ക്ക് മുന്നില്‍ വന്‍കരാ കിരീടനേട്ടം സ്വന്തമാക്കി.