.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
അക്ഷയ് മനോഹർ 
Sports

കെസിഎൽ: ആദ്യ അർധ സെഞ്ച്വറിയുമായി അക്ഷയ് മനോഹര്‍

44 പന്തില്‍ നിന്ന് അഞ്ച് സിക്‌സറും ഒരു ഫോറും അടക്കം 57 റണ്‍സാണ് അക്ഷയ് നേടിയത്

VK SANJU

കേരള ക്രിക്കറ്റ് ലീഗിന്‍റെ ആദ്യ സീസണിലെ ആദ്യ അർധ സെഞ്ച്വറിയെന്ന റെക്കോഡ് തൃശൂര്‍ ടൈറ്റന്‍സ് താരം അക്ഷയ് മനോഹര്‍ സ്വന്ത‌മാക്കി. ടീം പ്രതിസന്ധി ഘട്ടം നേരിടുമ്പോഴായിരുന്നു അക്ഷയുടെ ഉജ്ജ്വല ഇന്നിങ്‌സ്. 44 പന്തില്‍ നിന്ന് അഞ്ച് സിക്‌സറും ഒരു ഫോറും അടക്കം 57 റണ്‍സാണ് അക്ഷയ് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ തൃശൂര്‍ ടൈറ്റന്‍സിന് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമാവുകയായിരുന്നു. നിലയുറപ്പിക്കും മുന്‍പെ ക്യാപ്റ്റന്‍ വരുണ്‍ നായനാരും പുറത്തായതോടെ തുടക്കത്തില്‍ തന്നെ തകര്‍ച്ചയുടെ വക്കിലായി ടൈറ്റന്‍സ്. വിഷ്ണു വിനോദും അഹ്മദ് ഇംറാനും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് പ്രതീക്ഷ നൽകിയെങ്കിലും വിഷ്ണു പുറത്തായതോടെ വീണ്ടും ആശങ്ക. ഇതോടെയാണ് അക്ഷയ് ക്രീസിലെത്തിയത്.

കരുതലോടെ ബാറ്റ് വീശുന്നതിനൊപ്പം അക്ഷയ്, ടീമിന്‍റെ റണ്‍റേറ്റ് മികച്ച രീതിയില്‍ നിലനിര്‍ത്തുകയും ചെയ്തു. സുരക്ഷിതമായ ഷോട്ടുകളിലൂടെയും വിക്കറ്റുകള്‍ക്കിടയിലുള്ള മികച്ച ഓട്ടത്തിലൂടെയും ഇന്നിങ്‌സ് മുന്നോട്ട് നീക്കി.

അര്‍ജുന്‍ വേണുഗോപാലിനൊപ്പം 55 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് അക്ഷയ് പടുത്തുയര്‍ത്തിയത്. പതിനെട്ടാം ഓവറില്‍ ആനന്ദ് ജോസഫിന്‍റെ പന്തിലാണ് ഒടുവില്‍ അക്ഷയ് പുറത്തായത്.

താരലേലത്തില്‍ ബി വിഭാഗത്തില്‍ നിന്ന് ഏറ്റവും കൂടിയ തുകയ്ക്ക് ടൈറ്റന്‍സ് സ്വന്തമാക്കിയ താരമായിരുന്നു അക്ഷയ്. 3.6 ലക്ഷത്തിനായിരുന്നു തൃശൂര്‍ ടൈറ്റന്‍സ് അക്ഷയെ സ്വന്തമാക്കിയത്.

'ചേട്ടൻ' വീണു, 'അനിയൻ' വാണു; ചെന്നൈയെ തോൽപ്പിച്ച് രാജസ്ഥാൻ

'ഡീലി'നു പിന്നാലെ 'എസ്ഡിപിഐ പിന്തുണ' വിവാദം; വിയർത്ത് സിപിഎം

വിജയ്ക്ക് 603 കോടി രൂപയുടെ ആസ്തി, ഭാര്യക്ക് 16.76 കോടിയുടെ സ്വത്ത്

ഹരിപ്പാട് സന്ദീപ് വാചസ്പതിക്ക് വോട്ട് തേടി നടി ഖുശ്ബു

നടൻ സലീം കുമാറിനെതിരേ തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി