

പുതിയ ഗാര്‍ഹിക പാചകവാതക കണക്ഷന്‍ ഗ്യാസ് സിലിണ്ടറിന്റെ വലുപ്പം കുറച്ചു; നിരക്ക് കൂട്ടി
Representative image
തിരുവനന്തപുരം: പുതിയ ഗാര്‍ഹിക പാചകവാതക കണക്ഷന്‍ ഗ്യാസ് സിലിണ്ടറിന്റെ വലുപ്പം കുറച്ചു. പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടറാവും ലഭിക്കുക. പാചകവാതക വിലയും കണക്ഷന്‍ നിരക്കുകളും ഉയര്‍ത്തിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം കേന്ദ്രം വരുത്തിയ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് മാറ്റം.
കേരളത്തില്‍ കഴിഞ്ഞ മാസങ്ങളിലായി ഇതു നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. 10 കിലോഗ്രാമിന്റെ പുതിയ കണക്ഷനും റഗുലേറ്ററും മറ്റും ലഭിക്കാനും 5000 രൂപ വരെയാണ് നിരക്ക്. മുന്‍പ് ഗാര്‍ഹിക സിലിണ്ടറിനുള്ള പുതിയ കണക്ഷന് 4000 രൂപ വരെയായിരുന്നു നിരക്ക്.
അതേസമയം, പഴയ ഗാര്‍ഹിക സിലിണ്ടര്‍ കണക്ഷനുകള്‍ പഴയ വ്യവസ്ഥയില്‍ തന്നെയാണ് നിറച്ചു കൊടുക്കുന്നത്. മുന്‍പു പ്രയോജനപ്പെടുത്തിയിരുന്ന സബ്‌സിഡി ഉപയോക്താക്കള്‍ക്കു തുടരാനും അനുവാദമുണ്ട്.