ഇന്ത‍്യൻ ക്രിക്കറ്റ് ടീം

 
Sports

ന‍്യൂസിലൻഡ് പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ എന്ന് പ്രഖ‍്യാപിക്കും‍?

പരുക്കേറ്റതിനെത്തുടർന്ന് ദക്ഷിണാഫ്രിക്കൻ പരമ്പര നഷ്ടമായ ശുഭ്മൻ ഗിൽ ഇന്ത‍്യയുടെ ഏകദിന ക‍്യാപ്റ്റനായി ടീമിൽ തിരിച്ചെത്തിയേക്കും

Aswin AM

ന‍്യൂഡൽഹി: ന‍്യൂസിലൻഡിനെതിരായ പരമ്പര‍യ്ക്കുള്ള ഇന്ത‍്യൻ ക്രിക്കറ്റ് ടീമിനെ ജനുവരി 3ന് പ്രഖ‍്യാപിക്കുമെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത‍്യ. 2027 ലോകകപ്പിന് മുന്നോടി മികച്ച പ്രകടനം പുറത്തെടുക്കാനുള്ള സുവർണാവസരമാണിത്. ജനുവരി ഏഴിന് ഇന്ത‍്യൻ താരങ്ങൾ വഡോദരയിൽ എത്തിച്ചേരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

പരുക്കേറ്റതിനെത്തുടർന്ന് ദക്ഷിണാഫ്രിക്കൻ പരമ്പര നഷ്ടമായ ശുഭ്മൻ ഗിൽ ഇന്ത‍്യയുടെ ഏകദിന ക‍്യാപ്റ്റനായി ടീമിൽ തിരിച്ചെത്തിയേക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരേ കോൽക്കത്തയിൽ നടന്ന ആദ‍്യ ടെസ്റ്റിൽ രണ്ടു പന്തുകൾ മാത്രമെ ഗില്ലിന് ബാറ്റ് ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. പിന്നീട് പരുക്കേറ്റതു മൂലം പരമ്പര നഷ്ടമായി. അടുത്തിടെ ഇന്ത‍്യയുടെ ടി20 ടീമിൽ നിന്ന് ഗില്ലിനെ ഒഴിവാക്കിയതിനാൽ ന‍്യൂസിലൻഡ് പരമ്പര താരത്തിന് നിർണായകമാണ്.

ടി20 ക്രിക്കറ്റിൽ സമീപകാലത്ത് മോശം പ്രകടനം കാഴ്ചവച്ചുവെങ്കിലും ഏകദിനത്തിൽ മികച്ച റെക്കോഡാണ് താരത്തിനുള്ളത്. 56.4 ശരാശരിയിൽ ഒരു ഇരട്ട സെഞ്ചുറി ഉൾപ്പടെ 2,818 റൺസാണ് താരം നേടിയിട്ടുള്ളത്. രോഹിത് ശർമയ്ക്കൊപ്പം ഗിൽ ഓപ്പണറായി ടീമിൽ തിരിച്ചെത്തുമ്പോൾ പ്രതീക്ഷകളേറെയാണ്.

അതേസമയം, ശ്രേയസ് അയ്യരിന് പരമ്പര നഷ്ടമായേക്കും. ഓസ്ട്രേലിയൻ പര‍്യടനത്തിനിടെ പരുക്കേറ്റ അയ്യർ കായികക്ഷമത വീണ്ടെടുത്തിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. അതിനാൽ ശ്രേയസിന് പകരം ഋതുരാജ് ഗെയ്‌ക്‌വാദായിരിക്കും മധ‍്യനിരയിൽ കളിക്കുക. സീനിയർ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും ഭാവി തീരുമാനിക്കുന്നതും ഈ പരമ്പരയിലായിരിക്കും.

കാരണം ബിസിസിഐയുടെ ഔദ‍്യോഗിക വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് രണ്ടു ഏകദിന പരമ്പരകൾ മാത്രമാണ് ഇന്ത‍്യൻ ടീമിന് 2026ൽ കളിക്കേണ്ടത്. ന‍്യൂസിലൻഡിനെതിരേയും മറ്റൊന്ന് ജൂലൈയിൽ ഇംഗ്ലണ്ടിനെതിരേയും. ജൂണിൽ അഫ്ഗാനിസ്ഥാനെതിരേ പരമ്പരയുള്ളതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര‍്യം സ്ഥിരീകരിച്ചിട്ടില്ല.

ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ തിളങ്ങിയ രോ-കോ സഖ‍്യം ന‍്യൂസിലൻഡിനെതിരായ പരമ്പരയിലും ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ജനുവരി 11ന് വഡോദരയിൽ വച്ചാണ് ഏകദിന പരമ്പരയിലെ ആദ‍്യ മത്സരം ആരംഭിക്കുന്നത്. രണ്ടാം ഏകദിനം രാജ്കോട്ടിലും മൂന്നാം ഏകദിനം ഇൻഡോറിലും നടക്കും. നാഗ്പൂർ, വിശാഖപട്ടണം, റായ്പൂർ, ഗോഹട്ടി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ടി20 മത്സരങ്ങളും നടക്കും.

കഫ് സിറപ്പ് വിൽപ്പനയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം; കരട് വിജ്ഞാപനം പുറത്തിറക്കി

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കയറ്റിയത് സോണിയ ഗാന്ധിയുടെ വീട്ടിലെന്ന് പിണറായി വിജയൻ

''4 എണ്ണം ഇടാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്, 2 എണ്ണം മേയർക്ക് പൈലറ്റ് പോകും''; മേയറെ പരിഹസിച്ച് മുൻ കൗൺസിലർ

മുണ്ടക്കൈ ടൗൺഷിപ്പ് നിർമാണം ദ്രുതഗതിയിൽ; ആദ്യഘട്ട വീട് കൈമാറ്റം ഫെബ്രുവരിയിലെന്ന് മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ളക്കേസ് ; അടൂർപ്രകാശിന്‍റെ ആരോപണം തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്