ബോബ് സിംപ്സൺ

 
Sports

മുൻ ഓസ്ട്രേലിയൻ ക‍്യാപ്റ്റൻ ബോബ് സിംപ്സൺ അന്തരിച്ചു

സിംപ്സൺ ഓസ്ട്രേലിയക്കു വേണ്ടി 62 ടെസ്റ്റ് മത്സരങ്ങളും 2 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്

Aswin AM

മെൽബൺ: മുൻ ഓസ്ട്രേലിയൻ ക‍്യാപ്റ്റനും പരിശീലകനുമായിരുന്ന ബോബ് സിംപ്സൺ അന്തരിച്ചു. 89 വയസായിരുന്നു. ഓപ്പണിങ് ബാറ്ററായിരുന്ന സിംപ്സൺ ഓസ്ട്രേലിയക്കു വേണ്ടി 62 ടെസ്റ്റ് മത്സരങ്ങളും 2 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

10 സെഞ്ചുറികളും 27 അർധസെഞ്ചുറികളുമടക്കം 4,869 റൺസും 71 വിക്കറ്റുകളും അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നേടിയിട്ടുണ്ട്. 311 റൺസാണ് സിംപ്സന്‍റെ ടെസ്റ്റിലെ ഉയർന്ന വ‍്യക്തിഗത സ്കോർ. 1957ൽ ഓസീസിനു വേണ്ടി അരങ്ങേറ്റം കുറിച്ച സിംപ്സൺ 1978ൽ ക്രിക്കറ്റ് കരിയർ‌ മതിയാക്കി.

1986 മുതൽ 1996 വരെയുള്ള കാലയളവിൽ അദ്ദേഹം ഓസ്ട്രേലിയൻ ടീമിനെ പരിശീലിപ്പിച്ചു. സിംപ്സൺ പരിശീലകനായിരുന്ന സമയത്തായിരുന്നു ഓസ്ട്രേലിയ പ്രതാപകാലത്തിലേക്ക് മടങ്ങിയത്. 1989ലെ ആഷസ് പരമ്പര വിജയം, 1995ലെ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പര വിജയം എന്നിവ പരിശീലകനെന്ന നിലയിൽ സിംപ്സന്‍റെ സുപ്രധാന നേട്ടങ്ങളാണ്.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും