കാമറൂൺ താരങ്ങളുടെ ആഹ്ലാദ പ്രകടനം. 
Sports

ആഫ്രിക്ക കപ്പ്: കാമറൂൺ ഫൈനൽ റൗണ്ടിലേക്ക്

നെഞ്ചേറ്റിയ വിജയം; കാമറൂൺ അവസാന 16ല്‍

അബിദ്ജാൻ (ഐവറി കോസ്റ്റ്): ഗാംബിയയെ 3-2നു മറികടന്ന കാമറൂൺ ആഫ്രിക്ക കപ്പ് ഒഫ് നേഷൻസ് ഫുട്ബോളിന്‍റെ അവസാന 16ൽ കടന്നു. ടൂർണമെന്‍റിൽ നിന്നു പുറത്തേക്കുള്ള വഴിയിലായിരുന്ന കാമറൂൺ, വിജയത്തോടെ ഗോൾ ശരാശരിയിൽ ഗിനിയയെ പിന്തള്ളിയാണു മാനം കാത്തത്. ഗ്രൂപ്പ് സിയിൽ റണ്ണർ അപ്പാണ് കാമറൂൺ. സെനഗലിനോട് 0-2നു പരാജയപ്പെട്ടതാണ് ഗിനിയയുടെ സാധ്യതകൾ ഇല്ലാതാക്കിയത്. അതേസമയം, ഘാനയും അൾജീരിയയിലും അവസാന 16ൽ എത്താതെ പുറത്തായി.

ഭാഗ്യത്തിന്‍റെ അകമ്പടിയോടെയാണു കാമറൂണിന്‍റെ വിജയം. ഗാംബിയ പ്രതിരോധ നിരക്കാരൻ മുഹമ്മദ് സനേ നേടിയ ഗോളിൽ ഒരുഘട്ടത്തിൽ മത്സരം സമനിലയിലെത്തിയെന്നു കരുതി ഗ്യാലറി നിശബ്ദമായിരുന്നു. എന്നാൽ, വിഎആർ പരിശോധനയിൽ സനയുടെ കൈ പന്തിൽ തട്ടിയെന്നു വ്യക്തമായതോടെ ഗോൾ പിൻവലിച്ചു.

മത്സരം സമനിലയായിരുന്നെങ്കിൽ ഇരു ടീമുകളും ടൂർണമെന്‍റിൽ നിന്നു പുറത്താകുമായിരുന്നു. കാമറൂണിന്‍റെ വിജയത്തോടെ ഘാനയും പുറത്തായി.

മൂന്നു മത്സരങ്ങളിൽ നിന്ന് ഒമ്പതു പോയിന്‍റുകൾ സ്വന്തമാക്കിയ നിലവിലുള്ള ചാംപ്യൻ സെനഗൽ ഫൈനൽ റൗണ്ടിലേക്കു ടിക്കറ്റ് ഉറപ്പാക്കിയിരുന്നു. മൗറിട്ടാനിയയോട് 0-1ന് പരാജയപ്പെട്ടതാണ് അൾജീരിയയ്ക്കു പുറത്തേക്കുള്ള വഴി തെളിച്ചത്. മൗറിട്ടാനിയ ഇതാദ്യമാണ് അവസാന പതിനാറിലെത്തുന്നത്.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്