റാവൽപിണ്ടിയിൽ മഴ; ബംഗ്ലാദേശ്- പാക്കിസ്ഥാൻ മത്സരം ഉപേക്ഷിച്ചു

 
Sports

റാവൽപിണ്ടിയിൽ മഴ; ബംഗ്ലാദേശ്- പാക്കിസ്ഥാൻ മത്സരം ഉപേക്ഷിച്ചു

ആതിഥേയരായ പാക്കിസ്ഥാനും ബംഗ്ലാദേശും ഒരു പോയിന്‍റോടെ ടൂർണമെന്‍റിൽ നിന്നും മടങ്ങി

Aswin AM

റാവൽപിണ്ടി: ചാംപ‍്യൻസ് ട്രോഫി ടൂർണമെന്‍റിൽ വ‍്യാഴാഴ്ച നടക്കാനിരുന്ന ബംഗ്ലാദേശ്- പാക്കിസ്ഥാൻ മത്സരം മഴ മൂലം ഉപേക്ഷിച്ചു. ശക്തമായ മഴ മൂലം ഒറ്റ പന്തുപോലും എറിയാനായില്ല. ഇതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ആതിഥേയരായ പാക്കിസ്ഥാനും ബംഗ്ലാദേശും ഒരു പോയിന്‍റോടെയാണ് ടൂർണമെന്‍റിൽ നിന്നും മടങ്ങിയത്.

നിലവിൽ ഗ്രൂപ്പ് എ പട്ടികയിൽ ന‍്യൂസിലൻഡാണ് ഒന്നാം സ്ഥാനത്ത്. ന‍്യൂസിലൻഡ് - ഇന്ത‍്യ മത്സരം ഗ്രൂപ്പ് ജേതാക്കളെ നിശ്ചയിക്കും. ആദ‍്യ മത്സരത്തിൽ പാക്കിസ്ഥാനെയും രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെയും തോൽപ്പിച്ചാണ് ന‍്യൂസിലൻഡ് സെമി ഫൈനലിൽ പ്രവേശിച്ചത്. ബംഗ്ലാദേശും പാക്കിസ്ഥാനും ആദ‍്യ രണ്ടു മത്സരങ്ങളും തോൽവിയറിഞ്ഞ് നേരത്തെ ടൂർണമെന്‍റിൽ നിന്നും പുറത്തായിരുന്നു.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ