ക്രിസ് ഗെയ്‌ൽ

 
Sports

''പഞ്ചാബ് കിങ്സിൽ പരിഗണന ലഭിച്ചില്ല, കുംബ്ലെക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു''; വെളിപ്പെടുത്തലുമായി ക്രിസ് ഗെയ്‌ൽ

ഒരു പോഡ്കാസ്റ്റിനിടെയാണ് ഗെയ്‌ൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

Aswin AM

ചണ്ഡിഗഡ്: കൂറ്റൻ സിക്സറുകൾ പായിക്കാനുള്ള കഴിവുകൊണ്ടും കൈക്കരുത്ത് കൊണ്ടും ശ്രദ്ധേയനാണ് വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ. ഐപിഎൽ ഉൾപ്പെടെ നിരവധി ലീഗുകളിൽ തന്‍റെ സാന്നിധ‍്യം ഗെയ്‌ൽ ഉറപ്പാക്കിയിരുന്നു. പ്രഥമ സീസൺ മുതൽ ഐപിഎല്ലിന്‍റെ ഭാഗമായിരുന്ന ഗെയ്‌ൽ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്നീ ടീമുകൾക്ക് വേണ്ടി താരം കളിച്ചു. 2021ൽ മുംബൈ ഇന്ത‍്യൻസിനെതിരേയായിരുന്നു ഗെയ്‌ൽ അവസാനമായി കളിച്ചത്.

പഞ്ചാബിനു വേണ്ടി അവസാന സീസണിൽ അരങ്ങേറിയ ഗെയ്ൽ സീസണിന്‍റെ പാതിവഴിയിൽ വച്ചാണ് ഫ്രാഞ്ചൈസി വിട്ടത്. എന്നാലിപ്പോൾ ഈ വിഷയത്തിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് താരം. പഞ്ചാബ് കിങ്സിൽ താൻ അപമാനിക്കെപ്പെട്ടതായും സീനിയർ താരമെന്ന പരിഗണന തനിക്ക് ലഭിച്ചില്ലെന്നുമാണ് ഗെയ്‌ൽ‌ പറയുന്നത്. ഒരു പോഡ്കാസ്റ്റിനിടെയാണ് ഗെയ്‌ൽ ഇക്കാര‍്യം തുറന്നു പറഞ്ഞത്.

തന്നെ കുട്ടിയേപോലെയാണ് കണ്ടതെന്നും ഇത്തരത്തിൽ ഒരനുഭവം ആദ‍്യമായിരുന്നുവെന്നും വിഷാദത്തിലേക്ക് വീഴുമോയെന്ന് ഭയപ്പെട്ടതായും താരം കൂട്ടിച്ചേർത്തു. കാരണങ്ങളില്ലാതെ പ്ലെയിങ് ഇലവനിൽ നിന്നും ഒഴിവാക്കിയതായും അന്നത്തെ ടീം പരിശീലകനായിരുന്ന അനിൽ കുംബ്ലെയോട് ഇക്കാര‍്യങ്ങൾ പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞെന്നും ഗെയ്‌ൽ വ‍്യക്തമാക്കി.

അടുത്ത മത്സരത്തിൽ പ്ലെയിങ് ഇലവനിൽ ഉണ്ടാകുമെന്ന് ടീം ക‍്യാപ്റ്റൻ കെ.എൽ. രാഹുൽ പറഞ്ഞിരുന്നുവെങ്കിലും രാഹുലിന് നന്ദി പറഞ്ഞുകൊണ്ട് താൻ പോകുകയായിരുന്നുവെന്ന് ഗെയ്‌ൽ പറഞ്ഞു.

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്