അക്വിബ് നബി

 
IPL

വലിയ ഹൈപ്പോടെ ഐപിഎല്ലിലെത്തി; വിക്കറ്റ് വരൾച്ചയിൽ അക്വിബ് നബി

മൂന്ന് മത്സരം മാത്രമെ ഈ സീസണിൽ താരം കളിച്ചുള്ളൂവെങ്കിലും ഒരു വിക്കറ്റ് പോലും വീഴ്ത്താൻ സാധിച്ചിട്ടില്ല

Aswin AM

ന‍്യൂഡൽഹി: ഉമ്രാൻ മാലിക്കിനു ശേഷം വലിയ ഹൈപ്പോടെ ഐപിഎല്ലിലെത്തിയ താരമാണ് ജമ്മു കശ്മീർ പേസർ അക്വിബ് നബി. കന്നി ഐപിഎൽ സീസണിൽ അക്വിബ് മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ആരാധകർ കരുതിയെങ്കിലും തുടക്കം അത്ര മികച്ചതല്ലെന്നാണ് കണക്കുകൾ പരിശോധിക്കുമ്പോൾ വ‍്യക്തമാകുന്നത്.

മൂന്ന് മത്സരം മാത്രമെ ഈ സീസണിൽ താരം കളിച്ചുള്ളൂ. ഒരു വിക്കറ്റ് പോലും വീഴ്ത്താൻ സാധിച്ചിട്ടില്ല. ഇതോടെ ആക്വിബ് നബി ടി20 ഫോർമാറ്റിന് പറ്റിയ താരമല്ലെന്ന് സമൂഹമാധ‍്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നു തുടങ്ങി.

രഞ്ജി ട്രോഫിയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതിനു പിന്നാലെയായിരുന്നു അക്വിബ് ഐപിഎല്ലിലെത്തിയത്. എന്നാൽ 120- 130 കിലോമീറ്റർ മാത്രം വേഗത്തിൽ പന്തെറിയുന്ന അക്വിബിന് ടി20 ബാറ്റർമാരെ പ്രതിരോധത്തിലാക്കാൻ സാധിക്കുന്നില്ല.

ബാറ്റിങ് അനുകൂല പിച്ചുകളും എല്ലാ പന്തുകളും സിക്സർ പറത്താൻ ലക്ഷ‍്യമിടുന്ന ആക്രമണകാരികളായ ബാറ്റർമാരുള്ള ഐപിഎല്ലിൽ ഈ വേഗം കൊണ്ട് പിടിച്ചുനിൽക്കാനാവുമോ എന്നാണ് വിമർശകരുടെ ചോദ്യം.

പഞ്ചാബ് കിങ്സിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഡൽഹി ക‍്യാപ്പിറ്റൽസിനു വേണ്ടി അക്വിബ് 2 ഓവറിൽ വഴങ്ങിയത് 41 റൺസാണ്. 20.50 ആയിരുന്നു ബൗളിങ് ഇക്കണോമി. പ്രശ്നങ്ങൾ പരിഹരിച്ച് അക്വിബ് നബി തിരിച്ചു വരുമെന്നാണ് ഡൽഹി ക‍്യാപ്പിറ്റൽസിന്‍റെ ഡയറക്റ്ററും മുൻ ഇന്ത‍്യൻ താരവുമായ വേണുഗോപാൽ റാവു പറയുന്നത്.

സെൻസസ് നടപടികൾ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നു; വിമർശനവുമായി പ്രതിപക്ഷ നേതാവ്

ഡ്രൈവിങ് ടെസ്റ്റ് രീതികളിൽ മാറ്റം; ഇനിമുതൽ 'H' എടുക്കുമ്പോൾ പിൻ ക്യാമറകൾ നോക്കാം

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇടുക്കിയിൽ 2 വിദ്യാര്‍ഥികള്‍ക്ക് രോഗബാധ

നെല്ല് സംഭരണം; എസ്ബിഐ, കാനറ ബാങ്കുകൾ വഴിയുള്ള തുകവിതരണം പുനരാരംഭിച്ചതായി സപ്ലൈകോ

നിയമസഭയിൽ ഇനി പൊതു ജനങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാം; സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍