ചെന്നൈ സൂപ്പർ കിങ്സ്

 
IPL

ഹെൻറിയെ എന്തിനാണ് വീണ്ടും വീണ്ടും കളിപ്പിക്കുന്നത്; ചെന്നൈ സൂപ്പർ കിങ്സിനെതിരേ വിമർശനവുമായി മുൻ ഇന്ത‍്യൻ താരം

ചെന്നൈയുടെ ടീം കോംബിനേഷൻ ശരിയല്ലെന്നും ശ്രീകാന്ത് വിമർശിച്ചു

Aswin AM

ചെന്നൈ: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിനെതിരേ രൂക്ഷ വിമർശനവുമായി മുൻ ഇന്ത‍്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്.

ന‍്യൂസിലൻഡ് പേസർ മാറ്റ് ഹെൻറിയെ എന്തിനാണ് വീണ്ടും വീണ്ടും കളിപ്പിക്കുന്നതെന്നും ഹെൻറിക്കു പകരം സ്പിന്നർ അക്കീൽ ഹൊസൈനെ കളിപ്പിക്കണമെന്നുമാണ് ശ്രീകാന്തിന്‍റെ ആവശ‍്യം.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മൂന്ന് ഓവർ പന്തെറിഞ്ഞ ഹെൻറിക്ക് വിക്കറ്റൊന്നും നേടാനായിരുന്നില്ല. തന്‍റെ യ‍്യൂടൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ തുറന്നു പറച്ചിൽ. ഹെൻറിയെ ഇനി ഒരിക്കലും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തരുതെന്നും ശ്രീകാന്ത് പറഞ്ഞു.

ചെന്നൈയുടെ ടീം കോംബിനേഷൻ ശരിയല്ലെന്നും മലയാളി താരം സഞ്ജു സാംസണിന് മികച്ച പ്രകനം പുറത്തെടുക്കാൻ സാധിച്ചില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേർ‌ത്തു. ചെന്നൈയുടെ ഫീൽഡിങ് മോശമാണെന്നും ശ്രീകാന്ത് ചൂണ്ടിക്കാണിച്ചു.

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത