ആർ. അശ്വിൻ, വൈഭവ് സൂര‍്യവംശി

 
IPL

''വൈഭവ് ഇപ്പോഴും കുട്ടി''; ഇന്ത‍്യൻ ടീമിലെടുക്കാനുള്ള സമയമായിട്ടില്ലെന്ന് അശ്വിൻ

വലിയഭാരം വൈഭവിന് നൽകരുതെന്നും അശ്വിൻ പറഞ്ഞു

Aswin AM

ന‍്യൂഡൽഹി: യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര‍്യവംശിയെ ഇപ്പോൾ ഇന്ത‍്യൻ ടീമിലെടുക്കേണ്ടെന്ന് ഐതിഹാസിക താരം രവിചന്ദ്രൻ അശ്വിൻ. വൈഭവ് ഇപ്പോഴും കുട്ടിയാണെന്നും ഇന്ത‍്യൻ ടീമിലെടുക്കാനുള്ള സമയമായിട്ടില്ലെന്നുമാണ് അശ്വിൻ പറയുന്നത്.

വലിയഭാരം വൈഭവിന് നൽകരുതെന്നും അൽപ്പ സമയം കൂടി കാത്തിരിക്കുന്നതാണ് നല്ലതെന്നും അശ്വിൻ പറഞ്ഞു. നേരത്തെ വൈഭവിനെ ടീമിലെടുക്കണമെന്ന് ആവശ‍്യപ്പെട്ട് മുൻ ഇന്ത‍്യൻ താരമായ മുഹമ്മദ് കൈഫ് രംഗത്തെത്തിയിരുന്നു. ഐപിഎല്ലിൽ ഇക്കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരേ ഓപ്പണിങ്ങിറങ്ങി 17 പന്തിൽ 52 റൺസ് വൈഭവ് അടിച്ചെടുത്തിരുന്നു.

വെറും 15ാം വയസിലാണ് വൈഭവ് ലോകോത്തര ബൗളർമാർക്കെതിരേ തകർപ്പൻ പ്രകടനം പുറത്തെടുത്തത്. ഐപിഎല്ലിനു ശേഷം സിംബാബ്‌വെയ്ക്കെതിരേ ടി20 പരമ്പരയുണ്ട്. അതിൽ വൈഭവിന് അവസരം ലഭിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി