ലുവാൻ ഡ്രെ പ്രിട്ടോറിയസ്

 

RR

IPL

സീസൺ കഴിയാറായപ്പോൾ രാജസ്ഥാന് റോയൽസിനു പുതിയ വെടിക്കെട്ടുകാരൻ | Video

ദക്ഷിണാഫ്രിക്കയിൽ നിന്നൊരു പത്തൊമ്പതുകാരനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് രാജസ്ഥാൻ റോയൽസ്. ആളുടെ പേര് ലുവാൻ ഡെ പ്രിട്ടോറിയസ്

ഇത്തവണത്തെ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിന്‍റെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചു കഴിഞ്ഞു. എന്നാൽ, അടുത്ത സീസണിലേക്കുള്ള തയാറെടുപ്പുകൾ ഇപ്പോഴേ തുടങ്ങിയിരിക്കുകയാണ് ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ നേതൃത്വത്തിലുള്ള ടീം.

സീസണിൽ ഏറെ പഴി കേട്ട വെസ്റ്റിൻഡീസ് താരം ഷിംറോൺ ഹെറ്റ്മെയറും ഇന്ത്യൻ താരം നിതീഷ് റാണയും ടീമിൽ നിന്നു വിട്ടുനിൽക്കുകയാണ്. പകരം, ദക്ഷിണാഫ്രിക്കയിൽ നിന്നൊരു പത്തൊമ്പതുകാരനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് രാജസ്ഥാൻ റോയൽസ്. ആളുടെ പേര് ലുവാൻ ഡെ പ്രിട്ടോറിയസ്.

നെറ്റ് പ്രാക്റ്റീസിൽ പ്രിട്ടോറിയസിന്‍റെ പ്രകടനം രാജസ്ഥാൻ ആരാധകർക്ക് പ്രതീക്ഷ പകരുന്നതാണ്. നാണക്കേട് പരമാവധി കുറച്ച് സീസൺ അവസാനിപ്പിക്കാൻ പ്രിട്ടോറിയസിന്‍റെ വരവും സഞ്ജുവിന്‍റെ തിരിച്ചുവരവും സഹായിക്കുമെന്ന പ്രതീക്ഷയിലാണവർ.

യുവതിയുമായുണ്ടായിരുന്നത് സൗഹൃദ ബന്ധം; മുൻകൂർ ജാമ‍്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ

വയലൻസ് അതിഭീകരം; ശ്രീനാഥ് ഭാസി ചിത്രത്തിന് എട്ടിന്‍റെ പണിയുമായി സെൻസർ ബോർഡ്, റിലീസ് മാറ്റി

കളമശേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി

ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയിറക്കി

ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 56 മരണം