ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും.

 

File photo

Sports

''അവന് രണ്ടാമതായി ശീലമില്ല'', മെസിയുടെ റിട്ടയർമെന്‍റിനെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പെനൽറ്റി നഷ്ടപ്പെടുത്തി എന്നതുകൊണ്ട് ഒരാൾ മോശം കളിക്കാരനാകുന്നില്ലെന്നും ക്രിസ്റ്റ്യാനോ.

Sports Desk

പരാജയങ്ങളും നിരാശകളും ലയണൽ മെസിക്കു ശീലമില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. രണ്ടാം സ്ഥാനം പോലും അവനത്ര പരിചിതമല്ല. പെനൽറ്റി നഷ്ടപ്പെടുത്തി എന്നതുകൊണ്ട് ഒരാൾ മോശം കളിക്കാരനാകുന്നില്ലെന്നും ക്രിസ്റ്റ്യാനോ.

ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിച്ച ''പശ്ചാത്തലത്തിലാണ് പ്രതികരണം. മെസിയെ കണ്ണീരണിഞ്ഞു കാണുന്നത് എന്നെ വേദനിപ്പിക്കുന്നു. അവൻ സ്വന്തം രാജ്യത്തേക്കു മടങ്ങുമെന്നു ഞാൻ കരുതുന്നു. കാരണം, അവനത് ആവശ്യമുണ്ട്'', വിരമിക്കലിൽ നിന്ന് ഒരു തിരിച്ചുവരവ് കൂടി ഉണ്ടാകുമെന്ന പ്രതീക്ഷ നിലനിർത്തിക്കൊണ്ടായിരുന്നു ക്രിസ്റ്റ്യാനോയുടെ വാക്കുകൾ.

മെസി കഠിനമായ ഒരു തീരുമാനമാണ് എടുത്തിരിക്കുന്നത്. ആരാധകർ അതു മനസിലാക്കണമെന്നും മെസിയുടെ എക്കാലത്തെയും വലിയ എതിരാളിയായ ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തു.

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില വർധിച്ചു

മുംബൈയിൽ ടാക്സി, ഓട്ടോറിക്ഷ നിരക്ക് ഉയർത്തി

പഴകിയ ലേയ്സും മാഗിയും എക്സ്പയറി ഡേറ്റ് മാറ്റി വിപണിയിൽ

മുസ്ലിങ്ങൾ വോട്ട് ബാങ്ക്; വന്ദേമാതരത്തെ കോൺഗ്രസ് എതിർത്തത് പ്രീണന രാഷ്ട്രീയത്തിന്‍റെ പേരിൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

വ്യാജ ഏജന്‍റുമാർക്കെതിരേ ജാഗ്രതാ നിർദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്