നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് താരം തന്‍റെ തീരുമാനം ലോകത്തെ അറിയിച്ചത്
lionel messi announces retires from argentina national team

ലയണൽ മെസി

Updated on

റൊസാരിയോ: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ ‌ഇനി വിഖ്യാതമായ അർജന്‍റീന കുപ്പായത്തിൽ ഇനി കാണില്ല. പിതാവ് ഹോർഹെ മെസിയുടെ വിയോഗത്തിന്‍റെ വേദന പേറുന്ന മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ലോക ഫുട്ബോളിലെ ഏറ്റവും മഹാൻമാരായ താരങ്ങളുടെ നിരയിൽ ഇടംപിടിക്കുന്ന മെസി പ്രസ്താവനയിലൂടെയാണ്, ആരാധകരെ ഏറ്റവും വേദനിപ്പിക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്. രണ്ടു പതിറ്റാണ്ടു നീണ്ട അനുപമമായ കരിയറിനാണ് മെസി ഇതോടെ അന്ത്യം കുറിച്ചത്.

"വിരമിക്കൽ എന്നെ വേദനിപ്പിച്ച ഒരു തീരുമാനമായിരുന്നു, ഉള്ളിൽ ആഴത്തിൽ വേദനിപ്പിക്കുന്ന ഒന്നാണ്. പക്ഷേ, ഇപ്പോൾ ആ സമയം വന്നെത്തിയെന്ന് ഞാൻ മനസിലാക്കുന്നു. കളത്തിൽ എന്നാലാവുന്നതെല്ലാം ചെയ്തു. നമ്മൾ എല്ലാം സ്വന്തമാക്കിയ ഈ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ മാത്രമല്ല, അതിന് മുൻപും അർജന്‍റീന ജഴ്സിയിൽ ഞാൻ പോരാടി. , കളത്തിൽ എനിക്ക് കഴിയുന്നതെല്ലാം സമർപ്പിച്ചു. നിങ്ങൾക്ക് സന്തോഷം നൽകാനും ഫുട്ബോളിലൂടെ അർജന്‍റീനക്കാരനായിരിക്കുന്നതിൽ അഭിമാനം തോന്നിക്കാനുമാണ് ഞാൻ എല്ലാം ചെയ്തത്." മെസി കുറിച്ചു.

സമയം അതിവേഗം കടന്നുപോകുകയാണ്, അധ്യായങ്ങൾ അവസാനിക്കേണ്ട സമയമെത്തുന്നു. എന്നെ സംബന്ധിച്ചിടത്തോളം വളരെ വേദനാജനകമായ ഒരു അധ്യായമാണിത്. ദേശീയ ടീമിന്‍റെ ഭാഗമാകുന്നത് ഞാൻ സ്നേഹിക്കുന്നു, സ്നേഹിച്ചിരുന്നു, എന്നും സ്നേഹിച്ചുകൊണ്ടിരിക്കും. മികച്ച ചില യുവതാരങ്ങൾ മുന്നിലേക്ക് വരികയാണ്. അർജന്‍റീന ടീമിൽ ഇടംപിടിക്കാും അവസരം ലഭിക്കാനും അവർ അർഹരാണെന്നും മെസി വിരമിക്കൽ തീരുമാനം അറിയിച്ചുകൊണ്ട് മെസി പറഞ്ഞു.

അർജന്‍റീന കുപ്പായത്തിലെ മെസി

അരങ്ങേറ്റം- 2005–2026

മത്സരം-207

ഗോൾ- 125

കിരീടങ്ങൾ

ലോകകപ്പ്- 1 (2022)

കോപ്പ അമെരിക്ക- 2021, 2024

ഫൈനലിസിമ- 2022

ഒളിംപിക്സ് സ്വർണം-2008

അണ്ടർ 20 ലോകകപ്പ്- 2005

logo
Metro Vaartha
www.metrovaartha.com