യുവരാജ് സിങ്, റോബിൻ ഉത്തപ്പ
മുംബൈ: മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങിനെയും റോബിൻ ഉത്തപ്പയെയും എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) ചോദ‍്യം ചെയ്യും. അനധികൃത ബെറ്റിങ് ആപ്പുകളുമായി ബന്ധപ്പെട്ട കേസിലാണ് ചോദ‍്യം ചെയ്യൽ. ഇതുമായി ബന്ധപ്പെട്ട് ഇരു താരങ്ങൾക്കും ഇഡി സമൻസ് അയച്ചു.
സെപ്റ്റംബർ 22ന് റോബിൻ ഉത്തപ്പയോട് ഡൽഹി ഓഫിസിൽ ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരമാണ് ചോദ‍്യം ചെയ്യൽ. നേരത്തെ ശിഖർ ധവാൻ, സുരേഷ് റെയ്ന, സിനിമാ താരങ്ങളായ ഉർവശി റൗട്ടേല, അങ്കുഷ ഹസ്ര, മുൻ ടിഎംസി എംപി മിമി ചക്രവർത്തി എന്നിവരെ ചോദ‍്യം ചെയ്യ്തിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തപ്പയെയും യുവരാജിനെയും ഇഡി ചോദ‍്യം ചെയ്യാനൊരുങ്ങുന്നത്.