.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

മെ​സി​യു​ടെ വോ​ട്ട് നെ​യ്മ​ര്‍ക്ക്, റൊ​ണാ​ള്‍ഡോ വോ​ട്ട് ചെ​യ്തി​ല്ല

സൗ​ദി ലീ​ഗി​ല്‍ അ​ല്‍ ന​സ്റി​ന് വേ​ണ്ടി ക​ളി​ക്കു​ന്ന താ​രം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ന്നു​ള്ള​താ​ണ് വാ​സ്ത​വം

MV Desk

പാ​രീ​സ്: ദേ​ശീ​യ ഫു​ട്ബോ​ള്‍ ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ക​ര്‍ക്കും ക്യാ​പ്ന്മാ​ര്‍ക്കു​മാ​ണ് ഫി​ഫ ദ ​ബെ​സ്റ്റി​ല്‍ വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​കാ​ശം. ഈ ​അ​വ​കാ​ശം ഉ​പ​യോ​ഗി​ച്ച് സാ​ക്ഷാ​ല്‍ മെ​സി വോ​ട്ട് ചെ​യ്ത​ത് ബ്ര​സീ​ലി​യ​ന്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ക്ക്. ഇ​രു​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്. അ​തു​പോ​ലെ നി​ല​വി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​യി മെ​സി ക​ണ​ക്കാ​ക്കു​ന്ന​ത് നെ​യ്മ​റെ​യാ​ണ്.

മെ​സി​യു​ടെ ര​ണ്ടാ​മ​ത്തെ വോ​ട്ട് എം​ബാ​പ്പെ​യ്ക്കും മൂ​ന്നാം വോ​ട്ട് ക​രിം ബ​ന്‍സേ​മ​യ്ക്കു​മാ​യി​രു​ന്നു. മെ​സി​ക്ക് സ്വ​ന്തം പേ​രി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ അ​വ​സ​ര​മു​ണ്ടാ​യി​ട്ടും മെ​സി നെ​യ്മ​ര്‍ക്ക് വോ​ട്ട് ന​ല്‍കി എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. പോ​ര്‍ച്ചു​ഗീ​സ് ക്യാ​പ്റ്റ​ന്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ ഇ​ത്ത​വ​ണ ആ​ര്‍ക്കും വോ​ട്ട് ചെ​യ്തി​ല്ല.

സൗ​ദി ലീ​ഗി​ല്‍ അ​ല്‍ ന​സ്റി​ന് വേ​ണ്ടി ക​ളി​ക്കു​ന്ന താ​രം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ന്നു​ള്ള​താ​ണ് വാ​സ്ത​വം. അ​ദ്ദേ​ഹ​ത്തി​ന് പ​ക​രം പ്ര​തി​രോ​ധ​താ​രം പെ​പ്പെ​യാ​ണ് വോ​ട്ട് ന​ല്‍കി​യ​ത്. വോ​ട്ട് ചെ​യ്യാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നി​ട്ടും ക്രി​സ്റ്റ്യാ​നോ വി​ട്ടു​നി​ന്നു.എ​ന്നാ​ല്‍ പെ​പ്പെ​യു​ടെ വോ​ട്ടു​ക​ളി​ല്‍ ഒ​ന്നു​പോ​ലും മെ​സി​ക്ക് ല​ഭി​ച്ചി​ല്ല. ഫ്ര​ഞ്ച് താ​രം കി​ലി​യ​ന്‍ എം​ബാ​പ്പെ​യ്ക്കാ​ണ് പെ​പ്പെ ആ​ദ്യ വോ​ട്ട് ന​ല്‍കി​യ​ത്. റ​യ​ല്‍ മാ​ഡ്രി​ഡി​ല്‍ ത​ന്‍റെ സ​ഹ​താ​ര​ങ്ങ​ളാ​യി​രു​ന്ന ലൂ​ക്കാ മോ​ഡ്രി​ച്ചി​ന് ര​ണ്ടാം വോ​ട്ടും ക​രിം ബെ​ന്‍സേ​മ​യ്ക്ക് മൂ​ന്നാം വോ​ട്ടും ന​ല്‍കി. ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ സു​നി​ല്‍ ഛേത്രി ​മൂ​ന്നാം വോ​ട്ടാ​ണ് മെ​സി​ക്ക് ന​ല്‍കി​യ​ത്.

ക​രിം ബെ​ന്‍സേ​മ​യ്ക്കാ​ണ് ഛേത്രി ​ആ​ദ്യ വോ​ട്ട് ന​ല്‍കി​യ​ത്. കി​ലി​യ​ന്‍ എം​ബാ​പ്പെ​യ്ക്ക് ര​ണ്ടാം വോ​ട്ടും ന​ല്‍കി.

അ​തേ​സ​മ​യം നി​ല​വി​ലെ പോ​ര്‍ച്ചു​ഗ​ല്‍ പ​രി​ശീ​ല​ക​ന്‍ റോ​ബ​ര്‍ട്ടോ മാ​ര്‍ട്ടി​ന​സ് ത​ന്‍റെ ആ​ദ്യ​ത്തെ വോ​ട്ട് ത​ന്നെ മെ​സി​ക്ക് ന​ല്‍കി. കെ​വി​ന്‍ ഡി ​ബ്രൂ​യ്ന്‍, എം​ബാ​പ്പെ എ​ന്നി​വ​ര്‍ക്കാ​ണ് അ​ദ്ദേ​ഹം മ​റ്റു വോ​ട്ടു​ക​ള്‍ ന​ല്‍കി​യ​ത്.

"ഞാൻ എങ്ങോട്ടേക്ക് പോകാനാണ്? പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല": 'കൈ' വിടില്ലെന്ന് സുധാകരൻ

വഴങ്ങാതെ നേതൃത്വം, സുധാകരന് സീറ്റില്ല; സ്വതന്ത്രനായി മത്സരിച്ചേക്കും

മാസപ്പിറവി കണ്ടു, സംസ്ഥാനത്ത് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

യുദ്ധ പ്രതിസന്ധി; കപ്പലുകളുടെ സുരക്ഷയ്ക്ക് 1000 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയുമായി കേന്ദ്രസർക്കാർ

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു, നിക്ഷേപകർക്ക് 12 ലക്ഷം കോടിയുടെ നഷ്ടം