ഫൈനൽ കഴിഞ്ഞപ്പോൾ പൊരിഞ്ഞ തല്ല്; സ്പാനിഷ് താരങ്ങളെ ആക്രമിച്ച് അർജന്‍റൈൻ താരം

 
FIFA World Cup

ഫൈനൽ കഴിഞ്ഞപ്പോൾ പൊരിഞ്ഞ തല്ല്; സ്പാനിഷ് താരങ്ങളെ ആക്രമിച്ച് അർജന്‍റൈൻ താരം

സ്പാനിഷ് താരങ്ങളായ എറിക് ഗാർസ്യ, ഗാവി എന്നിവരെ മർദിച്ചു. താരങ്ങളെ തല്ലുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്.

നീതു ചന്ദ്രൻ

ന്യൂയോർക്ക്: അർജന്‍റീന- സ്പെയിൻ ഫൈനൽ അവസാനിച്ചതിനു പിന്നാലെ മൈതാനത്ത് താരങ്ങൾ തമ്മിൽ പൊരിഞ്ഞ തല്ല്. മത്സരത്തിൽ സ്പെയിൻ വിജയിച്ചതിനു പിന്നാലെ ആഘോഷിക്കുന്നതിനായി ഓടിയെത്തിയ സ്പാനിഷ് താരം റോഡ്രിയെ നഹ്വെൽ മൊളീന അടിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.

റോഡ്രിയും മൊളീനയും തമ്മിലുള്ള വാക്കു തർക്കത്തിനിടെ ഓടിയെത്തിയ അർജന്‍റീനയുടെ ലിയാൻഡ്രോ പരേഡെസ് സ്പാനിഷ് താരങ്ങളായ എറിക് ഗാർസ്യ, ഗാവി എന്നിവരെ മർദിച്ചു. താരങ്ങളെ തല്ലുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്.

പിന്നീട് പരിശീലകനായ ലയണൽ സ്കലോണിയാണ് താരങ്ങളെ പിടിച്ചു മാറ്റിയത്. പരേഡെസിന് റെഡ് കാർഡ് ലഭിച്ചു. ഫൈനലിൽ 1-0 എന്ന സ്കോറിനാണ് സ്പെയിൻ വിജയിച്ചത്.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു