അർജന്‍റീനയുടെ ലോകകപ്പ് സ്ക്വാഡിൽ മാറ്റം; ബലേർഡിയുടെ പകരക്കാരനെ കണ്ടെത്തി

 
FIFA World Cup

അർജന്‍റീനയുടെ ലോകകപ്പ് സ്ക്വാഡിൽ മാറ്റം; ബലേർഡിയുടെ പകരക്കാരനെ കണ്ടെത്തി

ലിയോനാർ‌ഡോ ബലേർഡിക്ക് പരുക്കേറ്റതിനാലാണ് പകരക്കാരനായി മാർക്കോസ് സെനേസിയെ അർജന്‍റീന ടീമിൽ ഉൾപ്പെടുത്തിയത്

Aswin AM

ന‍്യൂയോർക്ക്: ഡിഫൻഡർ മാർക്കോസ് സെനേസിയെ ഫിഫ ലോകകപ്പിലേക്കുള്ള അർജന്‍റീന ടീമിൽ ഉൾപ്പെടുത്തി. ലിയോനാർ‌ഡോ ബലേർഡിക്ക് പരുക്കേറ്റതിനാലാണ് പകരക്കാരനായി മാർക്കോസ് സെനേസിയെ ടീമിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയാണ് ബലേർഡിക്ക് വലതു കാലിന് പരുക്കേറ്റത്.

ആരെ ടീമിലെടുക്കുമെന്ന ആശങ്കകൾക്കൊടുവിൽ മാർക്കോസ് സെനേസിക്ക് നറുക്ക് വീഴുകയായിരുന്നു. ജൂൺ 15ന് ആൾജീരിയക്കെതിരായ മത്സരത്തിന് മുന്നോടിയായി സെനേസി ടീമിനൊപ്പം ചേരും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബോൺമൗത്തിന് വേണ്ടി തീപ്പൊരി പ്രകടനമാണ് സെനേസി പുറത്തെടുത്തത്. അർജന്‍റീനയ്ക്ക് വേണ്ടി ഇതുവരെ മൂന്ന് മത്സരങ്ങൾ മാത്രമാണ് സെനേസി കളിച്ചിട്ടുള്ളത്.

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

മാസപ്പടി കേസ്: വീണ വിജയന് ഇഡിയുടെ സമൻസ്

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർച്ചയിലെ അതിജീവിതയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

ഹോർമുസിൽ ജാഗ്രതയോടെ ഇന്ത്യ; നാവികരുടെ സുരക്ഷ ഉറപ്പു വരുത്തും

യുദ്ധം അവസാനിച്ചു, സമാധാന കരാറിൽ ഉടൻ ഒപ്പു വയ്ക്കുമെന്ന് ട്രംപ്; ഒന്നും തീരുമാനമായിട്ടില്ലെന്ന് ഇറാൻ