കാറ്റി പെറി, ജസ്റ്റിൻ ട്രൂഡോ

 
FIFA World Cup

"കാമുകിയെ സന്തോഷിപ്പിക്കാൻ ക്യാനഡയെ മറന്നു"; ട്രൂഡോയ്ക്ക് വിമർശനം

കാനഡയുടെ മത്സരം ഒഴിവാക്കി കാമുകി കാറ്റി പെറിയ്ക്കൊപ്പം യുഎസ്എയുടെ മത്സരം കാണാൻ ട്രൂഡോ എത്തിയതാണ് വിമർശനത്തിന് കാരണമായത്

Manju Soman

ഫിഫ ഫുട്ബോൾ ലോകകപ്പ് മത്സരം കാണാനെത്തിയ മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരേ വിമർശനം രൂക്ഷം. സ്വന്തം രാജ്യത്തിന്‍റെ മത്സരം കാണാൻ പോകാതെ കാമകിയുടെ രാജ്യത്തിന്‍റെ മത്സരം കാണാൻ പോയതാണ് വിമർശനങ്ങൾക്ക് കാരണമായത്. പിന്നാലെ വിമർശനങ്ങൾക്ക് പ്രതികരണവുമായി ട്രൂഡോ തന്നെ രംഗത്തെത്തി.

കഴിഞ്ഞ ദിവസമാണ് ലോസ് ആഞ്ചലസിൽ യുഎസ്എയും പരാഗ്വേയും തമ്മിലുള്ള മത്സരം നടന്നത്. പോപ് താരവും കാമുകിയുമായ കാറ്റി പെറിയ്ക്കൊപ്പമാണ് ട്രൂഡോ മത്സരം കാണാനെത്തിയത്. കാമുകിയുടെ ടീമായ യുഎസ്എയ്ക്ക് പിന്തുണയുമായാണ് ഇരുവരും എത്തിയത്. സ്വന്തം മണ്ണിൽവച്ച് സ്വന്തം രാജ്യത്തിന്‍റെ ചരിത്ര പോരാട്ടം ഒഴിവാക്കിക്കൊണ്ടാണ് ട്രൂഡോ കാറ്റി പെറിക്കൊപ്പം ലോസ് ആഞ്ചലസിൽ എത്തിയത്. ഇതാണ് വിമർശനങ്ങൾക്ക് കാരണമായത്.

കനേഡിയൻ ഫുട്ബോൾ ടീം ആരാധകർ ട്രൂഡോയ്ക്കെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കാമുകിയ്ക്കു വേണ്ടി സ്വന്തം രാജ്യത്തെ തള്ളിപ്പറഞ്ഞു എന്നായിരുന്നു വിമർശനം. ഇതോടെയാണ് പ്രതികരണവുമായി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തിയത്. ചിലസമയത്ത് കാമുകിയെ പിന്തുണയ്ക്കുന്ന കാമുകനാകേണ്ടിവരും. പക്ഷേ ഞാൻ ഏത് രാജ്യം കപ്പെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാം. കാനഡയുടെ പതാകയ്ക്കൊപ്പം ജസ്റ്റിൻ ട്രൂഡോ എക്സിൽ കുറിച്ചു.

ചോദ്യപേപ്പർ ചോർച്ച തടയൽ ബിൽ രാജ്യസഭയിൽ

എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറന്‍റ് റദ്ദാക്കി ഡൽഹി കോടതി

ചീയപ്പാറയിൽ മണ്ണിടിച്ചിൽ; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

പാക്കിസ്ഥാൻകാരനുമായി ചാറ്റ്; യുവാവ് പിടിയിൽ

വിദ്യാർഥി പ്രക്ഷോഭത്തിലെ വെടിവയ്പ്പ്: അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗൺ ഉപയോഗിക്കാമെന്ന് സുപ്രീം കോടതി