ക്രിസ്റ്റ്യാനോ റൊണാൾഡോ

 
FIFA World Cup

"23 വർഷമായി നിങ്ങളെന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്"; ഒട്ടും മോശമല്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

നീതു ചന്ദ്രൻ

ന്യൂയോർക്ക്: ഫിഫ വേൾഡ് കപ്പ് ക്വാർട്ടർ ഫൈനലിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ വൈകാരികമായി സംസാരിച്ച് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 23 വർഷമായി നിരന്തരം എന്നെ ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.അതു കൊണ്ട് കാര്യമില്ല, സമയനഷ്ടം മാത്രമേ ഉണ്ടാകൂ എന്ന് നിങഅങൾക്കറിയാം. എങ്കിലും നിങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നാണ് വിമർശനങ്ങൾക്ക് ക്രിസ്റ്റ്യാനോ നൽകിയ മറുപടി.

ഞാൻ പഴയതു പോലൊരു കളിക്കാരനല്ല, എന്നാൽ ഞാൻ അത്ര മോശവുമല്ല. ഉസ്ബെക്കിസ്ഥാനെതിരേയും ക്രൊയേഷ്യക്കെതിരേയും ഗോളുകൾ നേടി. കഴിഞ്ഞ 18 വർഷമായി എല്ലാവരും എന്‍റെ ഭാവിയെക്കുറിച്ചാണ് ചോദിക്കുന്നത്. അതിൽ മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല. ലക്ഷ്യത്തിനു വേണ്ടി ആത്മാവും ശരീരവും അർപ്പിക്കാറുണ്ട്. കളിച്ചാലും ഇല്ലെങ്കിലും കളിയിൽ എനിക്ക് ഒരു പ്രധാന പങ്കുണ്ട്. മുൻപ് പറഞ്ഞതു പോലെ തന്നെ ഞാൻ തെരഞ്ഞെടുക്കുന്ന സമയത്താണ് ഞാൻ വിരമിക്കൂ, അല്ലാതെ നിങ്ങൾ പറയുന്ന സമയത്തല്ലെന്നും ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. ഇത് തീരെ അപ്രധാനമായ വിഷയമാണെന്നും അതിലേക്ക് ശ്രദ്ധ കൊണ്ടു വരാൻ ആഗ്രഹിക്കുന്നില്ലെന്നും വിരമക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു.

ഈ ലോകകപ്പാണ് ഏറ്റവും ആസ്വദിച്ച് കളിക്കുന്നതെന്നും വർഷങ്ങളായി നിങ്ങളെന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് എനിക്കത് ശീലമായി മാറി. നാൽപ്പത് വയസ് കഴിഞ്ഞതിൽ പിന്നെയാണ് ഇത്തരം ആക്രമണങ്ങൾ ഉണ്ടായത്, അതിനെല്ലാം നന്ദി എന്നും താരം പറഞ്ഞു. മാധ്യമപ്രവർത്തകരിൽ ഒരാളെ ചൂണ്ടിക്കാട്ടി, അയാൾക്ക് എന്നെ തീരെ ഇഷ്ടമല്ലെന്നും ഇഷ്ടമല്ലാത്തവരോട് സംസാരിക്കേണ്ടി വരുന്നത് വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ജൂലൈ 7ന് രാത്രി 12.30നാണ് പോർച്ചുഗലും സ്പെയിനും തമ്മിലുള്ള പ്രീ ക്വാർട്ടർ മത്സരം.

ഡൽഹിയിൽ എച്ച് 1 എൻ 1 കേസുകൾ വർധിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്

''രാജ‍്യത്തെ വിഭജിക്കുന്ന നയങ്ങളാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്''; വിമർശനവുമായി എസ്എഫ്ഐ നേതാവ്

സ്കൂൾ പരിശോധനയ്‌ക്കെത്തിയ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് സിജെപി

രാഹുൽ ഗാന്ധിയുടെ സമരം വിജയം; വിദ‍്യാർഥികൾക്കെതിരായ പെല്ലറ്റ് ഗൺ ആക്രമണത്തിൽ എഫ്ഐആർ ഇട്ടു

മുഖ‍്യമന്ത്രിയെ നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്‌ലാമിയും ലീഗും; പൂക്കിയല്ല രാജ‍്യദ്രോഹിയായ പോക്കിരിയാണെന്ന് അബ്ദുള്ളക്കുട്ടി