ഗാബയിൽ മഴയും ഇടിമിന്നലും, മത്സരം ഉപേക്ഷിച്ചു; ഇന്ത‍്യക്ക് പരമ്പര

 
Sports

ഗാബയിൽ മഴയും ഇടിമിന്നലും, മത്സരം ഉപേക്ഷിച്ചു; ഇന്ത‍്യക്ക് പരമ്പര

5 മത്സരങ്ങളുടെ പരമ്പര ഇന്ത‍്യ 2-1ന് സ്വന്തമാക്കി

Aswin AM

ബ്രിസ്‌ബെയ്ൻ: ഓസ്ട്രേലിയക്കെതിരായ അഞ്ചാം ടി20 മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ 5 മത്സരങ്ങളുടെ പരമ്പര ഇന്ത‍്യ 2-1ന് സ്വന്തമാക്കി. നേരത്തെ മോശം കാലാവസ്ഥയെത്തുടർന്ന് മത്സരം നിർത്തിവച്ചിരുന്നു. പരമ്പരയിലെ ആദ‍്യ മത്സരം മഴ മൂലം ഉപേക്ഷിക്കുകയും രണ്ടാം മത്സരം ഓസീസ് വിജയിക്കുകയുമായിരുന്നു. തുടർന്ന് മൂന്നും നാലും മത്സരങ്ങൾ വിജയിച്ചാണ് ഇന്ത‍്യ പരമ്പര സ്വന്തമാക്കിയത്.

ഇന്ത‍്യ വിക്കറ്റ് നഷ്ടമില്ലാതെ 52 റൺസെടുത്ത് നിൽക്കുമ്പോഴായിരുന്നു മത്സരം നിർത്തിവച്ചത്. 29 റൺസുമായി വൈസ് ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലും 23 റൺസുമായി വെടിക്കെട്ട് ബാറ്റർ അഭിഷേക് ശർമയുമായിരുന്നു ക്രീസിൽ.

ശുഭ്മൻ ഗിൽ

അഭിഷേക് ശർമ

ബെൻ ഡാർഷൂയിസ് രണ്ടും സേവ‍്യർ ബാർട്ട്‌ലെറ്റ് 1.5 ഓവവും നേഥൻ നേഥൻ എല്ലിസ് ഒരോവർ എറിഞ്ഞിട്ടും ഇന്ത‍്യൻ താരങ്ങളുടെ വിക്കറ്റ് വീഴ്ത്താനായില്ല. പരമ്പരയിലുട നീളം ഫോം കണ്ടെത്താൻ പ്രായാസപ്പെട്ടിരുന്ന ശുഭ്മൻ ഗിൽ മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ആക്രമണോത്സുക ബാറ്റിങ് പുറത്തെടുത്ത് റൺനില ഉയർത്തുന്ന കാഴ്ചയായിരുന്നു ഗാബയിൽ കണ്ടത്.

നേരിട്ട രണ്ടാം പന്തിൽ തന്നെ ബൗണ്ടറി പറത്തിയായിരുന്നു ഗില്ലിന്‍റെ തുടക്കം. പിന്നീട് മൂന്നാം ഓവറിൽ നാലു ബൗണ്ടറികളും അടിച്ചെടുത്തു. അതേസമയം, മറുവശത്തുള്ള അഭിഷേക് ശർമയുടെ രണ്ടു ക‍്യാച്ചുകൾ ഓസീസ് ടീം തുടക്കത്തിൽ തന്നെ നഷ്ടപ്പെടുത്തിയിരുന്നു.

പഠനഭാരം വേണ്ട; പത്താം ക്ലാസ് സിലബസ് 25 ശതമാനം വെട്ടിക്കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ്

അജിത് പവാറിന് പകരക്കാരിയാവാൻ സുനേത്ര; ഉപമുഖ്യമന്ത്രി പദത്തിലേക്ക്, മൂത്തമകൻ രാജ്യസഭാ എംപിയാകും

"കാണണമെന്ന് പറഞ്ഞു, പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി"; ഐടി വകുപ്പിനെതിരേ സഹോദരൻ

പേപ്പട്ടിയുടെ കടിയേറ്റ് പശു ചത്തു; മനംനൊന്ത് കർഷകൻ ജീവനൊടുക്കി

സ്വർണ വിലയിൽ വൻ ഇടിവ്, പവന് 6,320 രൂപ കുറഞ്ഞു