പവലിയനെ അഭിവാദ്യം ചെയ്യുന്ന ധ്രുവ് ജുറെൽ.

 
Sports

ജുറെൽ തിളങ്ങി; ഇന്ത്യക്ക് മികച്ച സ്കോർ

ആദ്യ ദിവസം പരുക്കേറ്റ് പുറത്തു പോയ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് രണ്ടാം ദിവസം ക്രീസിൽ തിരിച്ചെത്തി അർധ സെഞ്ചുറി പൂർത്തിയാക്കി

Sports Desk

കൊളംബോ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ദേവദത്ത് പടിക്കലിനു പിന്നാലെ ധ്രുവ് ജുറെലും സെഞ്ചുറിയിലേക്ക് അടുക്കുന്നു. മഴ കാരണം കളി നിർത്തിവയ്ക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 475 റൺസ് എന്ന നിലയിലാണ് സന്ദർശകർ. 95 റൺസുമായി ജുറെലും റൺസൊന്നും എടുക്കാതെ മുഹമ്മദ് സിറാജും ക്രീസിൽ.

നേരത്തെ, 300/5 എന്ന നിലയിൽ രണ്ടാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് അരങ്ങേറ്റക്കാരൻ സാരാംശ് ജയിന്‍റെ (6) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആദ്യ ദിവസം പരുക്കേറ്റു മടങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇതോടെ ക്രീസിൽ തിരിച്ചെത്തി. ധ്രുവ് ജുറെലിനൊപ്പം അവിടെനിന്ന് സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കാനും ഋഷഭിനു സാധിച്ചു.

89 പന്തിൽ ആറ് ഫോറും രണ്ട് സിക്സും സഹിതം 63 റൺസെടുത്താണ് ഋഷഭ് പന്ത് പുറത്തായത്. തുടർന്നെത്തിയ മാനവ് സുതാർ (51 പന്തിൽ 18) ജുറെലിന് ഉറച്ച പിന്തുണ നൽകി. ഈ സമയം കൊണ്ട് അർധ സെഞ്ചുറി പിന്നിട്ട ജുറെൽ പിന്നീട് മുഹമ്മദ് സിറാജിനെ ഒരറ്റത്തു സംരക്ഷിച്ചു നിർത്തി പോരാട്ടം തുടരുകയായിരുന്നു.

പറന്തൂർ വിമാനത്താവള പദ്ധതിയെച്ചൊല്ലി പ്രക്ഷുബ്ധമായി തമിഴ്നാട് നിയമസഭ; വാക്ക് ഔട്ട് നടത്തി ഡിഎംകെ

ഭർത്താവിന്‍റെ വയറു കീറി കുടൽ മാല കവറിലാക്കി; വീടിനു മുകളിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച് യുവതി

പാലക്കാട് റെയ്ൽവേ വിഷയത്തിലൂടെ ശ്രദ്ധ തിരിക്കാൻ കോൺഗ്രസ് നീക്കം: രാജീവ് ചന്ദ്രശേഖർ

അയോധ്യ രാമക്ഷേത്ര കൊള്ള: മാധ്യമപ്രവർത്തകനെതിരായ എഫ്ഐആർ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

ബംഗാളിൽ‌ സർക്കാർ ആശുപത്രിയിൽ മരക്കൊമ്പ് വീണ് സ്ത്രീക്ക് ദാരുണാന്ത്യം