സൂര്യകുമാർ യാദവ്, ഷായ് ഹോപ്പ്.

 
Sports

ടി20 ലോകകപ്പ്: ഇന്ത്യക്ക് തീക്കളി

സൂപ്പർ എട്ടിലെ വിധിനിർണായക പോരാട്ടത്തിൽ ഇന്ത്യയുടെ എതിരാളി ട്വന്‍റി20യിലെ അപകടകാരികളായ വെസ്റ്റിൻഡീസ്

കോൽക്കത്ത: ടി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് ഞായറാഴ്ച തീക്കളി. സൂപ്പർ എട്ടിലെ വിധിനിർണായക പോരാട്ടത്തിൽ ഇന്ത്യയുടെ എതിരാളി ട്വന്‍റി20യിലെ അപകടകാരികളായ വെസ്റ്റിൻഡീസ്. ഗ്രൂപ്പ് ഒന്നിൽ ഇന്ത്യയ്ക്കും വിൻഡീസിനും രണ്ടു പോയിന്‍റ് വീതമാണുള്ളത്. അതിനാൽ ജയിക്കുന്നവർ സെമിയിലേക്ക് മുന്നേറും.

സിംബാബ്‌വെയ്ക്കുമേൽ വൻജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ബാറ്റിങ്ങിലെ വൻ തോക്കുകളായ അഭിഷേക് ശർമയും തിലക് വർമയും സൂര്യകുമാർ യാദവും ഫോമിലായത് ഇന്ത്യയ്ക്ക് ഗുണംചെയ്യും. ഓപ്പണിങ്ങിൽ മലയാളി ബാറ്റർ സഞ്ജു സാംസന്‍റെ വരവ് ഇന്ത്യൻ ബാറ്റിങ് നിരയുടെ സന്തുലിതാവസ്ഥ തിരിച്ചുകൊണ്ടുവന്നു.

ഹാർദിക് പാണ്ഡ്യയുടെ ഓൾ റൗണ്ട് മികവും ഇന്ത്യയുടെ പ്ലസ് പോയിന്‍റാണ്. എന്നാൽ, ബൗളിങ്ങിൽ തുറപ്പുചീട്ടാകുമെന്നു കരുതിയ സ്പിന്നർ വരുൺ ചക്രവർത്തിയുടെ പരാജയം ഇന്ത്യയ്ക്ക് തലവേദനയാണ്. വരുണിനു പകരം കുൽദീപ് യാദവിനെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

മറുവശത്ത് വിൻഡീസ് ടീം ടി20യിലെ സൂപ്പർ പാക്കെജാണ്. ഷിമ്രോൺ ഹെറ്റ്മെയറും ബ്രാൻഡൻ കിങ്ങും ഷായ് ഹോപ്പുമെല്ലാം ഏതു ബൗളിങ് നിരയെയും കടന്നാക്രമിക്കാൻ കരുത്തുള്ളവർ. ഓൾറൗണ്ടർമാരായ റോസ്റ്റൺ ചേസും ജേസൺ ഹോൾഡറും റൊമാരിയോ ഷെപ്പേർഡും അവരുടെ ബാറ്റിങ്ങിന്‍റെ ആഴം വർധിപ്പിക്കുന്നു.

ഗുദാകേഷ് മോട്ടിയെയും അകീൽ ഹുസൈനെയും പോലുള്ള നിലവാരമുള്ള സ്പിന്നർമാരും അവർക്കുണ്ട്. ചുരുക്കത്തിൽ ഈഡൻ ഗാർഡനിൽ ഇന്ത്യയ്ക്ക് ജയിച്ചുകയറാൻ നന്നേ വിയർപ്പൊഴുക്കേണ്ടിവരും.

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അഫ്ഗാനിസ്ഥാനെ കുഞ്ഞൻ സ്കോറിലൊതുക്കി ഇന്ത‍്യൻ ബൗളിങ് നിര

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ