ഇർഫാൻ പഠാനും യുവരാജ് സിങ്ങും ലെജൻഡ്സ് ലീഗ് മത്സരത്തിനിടെ.

 

File

Sports

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായി ഇന്ത്യൻ ടീം കളിക്കുന്നതിനെതിരേ വിമർശനം ശക്തമായിരുന്നു

MV Desk

ലണ്ടൻ: ലെജൻഡ്‌സ് ക്രിക്കറ്റ് ലോക ചാംപ്യൻഷിപ്പിലെ പാക്കിസ്ഥാനുമായുള്ള സെമി ഫൈനലിൽ നിന്ന് ഇന്ത്യ പിന്മാറി. ഇതോടെ പാക്കിസ്ഥാൻ ചാംപ്യൻസ് ഫൈനൽ ഉറപ്പിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായി ഇന്ത്യൻ ടീം കളിക്കുന്നതിനെതിരേ വിമർശനം ശക്തമായിരുന്നു. ഇന്ത്യ പിൻമാറിയതിനാൽ ടൂർണമെന്‍റിലെ ഇന്ത്യ -പാക്കിസ്ഥാൻ ഗ്രൂപ്പ് മത്സരവും നടന്നിരുന്നില്ല.

പിന്നീട്, സെമി ഫൈനലിലെ സ്പോൺസർമാരും പിൻമാറിയതിനു പിന്നാലെയാണ് യുവരാജ് സിങ് നയിക്കുന്ന ഇന്ത്യൻ ടീമും പിൻമാറുന്നതായി അറിയിച്ചിരിക്കുന്നത്.

കൗമാര കലോത്സവത്തിന് തുടക്കം; 25 വേദികളിലായി15,000 പ്രതിഭകൾ മാറ്റുരയ്ക്കും

മൗനം തുടർന്ന് രാഹുൽ; തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ശബരിമല സ്വര്‍ണക്കൊള്ള; കൊടിമരം മാറ്റിസ്ഥാപിച്ചതും എസ്ഐടി അന്വേഷണ പരിധിയിൽ

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി