ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ; ട്വന്‍റി20 പരമ്പര സ്വന്തമാക്കി

 
Sports

ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ; ട്വന്‍റി20 പരമ്പര സ്വന്തമാക്കി

ചേസിങ്ങിൽ ഓസ്ട്രേലിയൻ ബാറ്റർമാരിൽ ആഷ്‌ലി ഗാർഡ്നർ (57) മാത്രമേ തിളങ്ങിയുള്ളൂ.

Sports Desk

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ട്വന്‍റി20 പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. അവസാന മുഖാമുഖത്തിൽ 17 റൺസിന് ജയിച്ച ഇന്ത്യൻ പെൺപട മൂന്നു മത്സരങ്ങളുടെ പരമ്പര 2-1നാണ് പോക്കറ്റിലാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റിന് 176 റൺസെടുത്തു. മറുപടിക്ക് ഇറങ്ങിയ 9ന് 159 എന്ന സ്കോറിൽ ഒതുങ്ങി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കായി വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയും (82) ജെമീമ റോഡ്രിഗസുമാണ് (59) അർധ ശതകങ്ങളുമായി തിളങ്ങിയത്. ഇരുവരും ചേർന്നുണ്ടാക്കിയ 121 റൺസിന്‍റെ കൂട്ടുകെട്ട് ഓസീസിനെ മത്സരത്തിൽ നിന്നകറ്റി.

ചേസിങ്ങിൽ ഓസ്ട്രേലിയൻ ബാറ്റർമാരിൽ ആഷ്‌ലി ഗാർഡ്നർ (57) മാത്രമേ തിളങ്ങിയുള്ളൂ. ഇന്ത്യൻ ബൗളർമാരിൽ ശ്രീ ചരണിയും ശ്രേയങ്ക പാട്ടിലും മൂന്നു വിക്കറ്റ് വീതം നേടി. അരുന്ധതി റെഡ്ഡിക്ക് രണ്ട് ഇരകളെ ലഭിച്ചു. സ്മൃതി മന്ഥന പ്ലേയർ ഒഫ് ദ മാച്ച്.

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺഗ്രസ് തീരുമാനം നേതൃയോഗത്തിൽ